HOME
DETAILS

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

  
May 07 2025 | 02:05 AM

UAE Sheikh Abdullah calls for restraint between India Pakistan avoiding military escalation

അബുദാബി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുള്ള പ്രത്യാക്രമണത്തിന്റെ ഭാഗമായി പാകിസ്താനില്‍ ഇന്ത്യ നടത്തിയതിരിച്ചടിയില്‍ പ്രതികരണവുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവശ്യപ്പെട്ടു.

ദക്ഷിണേഷ്യയില്‍ സ്ഥിരത കൈവരിക്കാനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുമായി സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്ന ശബ്ദങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ചെവികൊടുക്കണമെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു. പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള  ഫലപ്രദമായ മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെ്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും അവയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടരുമെന്നും ഷെയ്ഖ് അബ്ദുള്ള അറിയിച്ചു.

അതേസമയം, ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. പാകിസ്ഥാനിലേക്കും വടക്കേ ഇന്ത്യയിലേക്കുമുള്ളതും തിരിച്ചുമുള്ളതുമായ നിരവധി വിമാനങ്ങള്‍ ആണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ലൈദുബായും വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പ്രകാരം കാലതാമസവും റദ്ദാക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ വിമാനങ്ങള്‍

• Multan (MUX): FZ 340

• Lahore (LHE): EK 623, AC 7617, FZ 360

• Sialkot (SKT): EK 619, FZ 338

• Karachi (KHI): FZ 332

• Faisalabad (LYP): FZ 356

• Islamabad (ISB): FZ 354

വൈകിയ വിമാനങ്ങള്‍

• Lahore (LHE): PA 416, EK 625, AC 7579

• Sialkot (SKT): PK 179

• Islamabad (ISB): PA 210, EK 613, AC 7571

• Multan (MUX): FZ 326

• New Delhi (DEL): EK 513

• Peshawar (PEW): EK 637

UAE: Sheikh Abdullah calls for restraint between India, Pakistan, avoiding military escalation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം

International
  •  3 days ago
No Image

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍

Kuwait
  •  3 days ago
No Image

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

Football
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Weather
  •  3 days ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്

International
  •  3 days ago
No Image

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

National
  •  3 days ago
No Image

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death

Kuwait
  •  3 days ago
No Image

സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു

Cricket
  •  3 days ago
No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  3 days ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  3 days ago