HOME
DETAILS

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

  
Web Desk
May 07 2025 | 04:05 AM

Congress Backs Indian Armys Operation Sindoor Rahul Gandhi Kharge Express Pride in Armed Forces

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ചാണ് രാഹുലിന്റെ പ്രതികരണം.

ഐക്യത്തിനുള്ള സമയമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചത്. കോണ്‍ഗ്രസ് സുരക്ഷ സേനക്ക് ഒപ്പമാണെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞു.

''പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത  വിട്ടുവീഴ്ചയില്ലാത്തതതും ദേശീയ താല്‍പര്യത്തില്‍ ഊന്നിയതുമാകണം. ഇത് ഐക്യത്തിനും ഐക്യദാര്‍ഢ്യത്തിനുമുള്ള സമയമാണ്.  പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിന് തിരിച്ചടി നല്‍കാന്‍ സര്‍ക്കാരിന് ഞങ്ങളുടെ പൂര്‍ണ് പിന്തുണ ഉണ്ടായിരിക്കുമെന്ന് ഏപ്രില്‍ 22 ന് രാത്രി തന്നെ ഐ.എന്‍.സി വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ സുരക്ഷാസേനക്കൊപ്പമാണ് കോണ്‍ഗ്രസ് '' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത സേനയില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. 

'പാകിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും ഉയര്‍ന്നുവരുന്ന എല്ലാതരം ഭീകരതകള്‍ക്കും എതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകള്‍ തകര്‍ത്ത നമ്മുടെ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ച് ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. അവരുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഏത് നിര്‍ണായക നടപടിയും സ്വീകരിക്കുന്നതിന് പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഉറച്ചുനിന്നു.

ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നമ്മുടെ സായുധ സേനയ്ക്കൊപ്പം നില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ നമ്മുടെ നേതാക്കള്‍ വഴി കാണിച്ചുതന്നിട്ടുണ്ട്, ദേശീയ താല്‍പര്യമാണ് ഞങ്ങള്‍ക്ക് പരമപ്രധാനം' അദ്ദേഹം എക്‌സില്‍ കുറിച്ചു. 


ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയതെന്നും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ലെന്നും സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സില്‍ പ്രതികരിച്ചു. 

 

Following India's retaliation for the Pahalgam terror attack through Operation Sindoor, Congress leaders including Rahul Gandhi and Mallikarjun Kharge expressed strong support and pride in the armed forces, calling for national unity and unwavering commitment to eliminating terrorism from Pakistan and PoK.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; ഫൈനലിന്റെ മൂന്നാം ദിനം സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി

International
  •  a day ago
No Image

ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ 

International
  •  a day ago
No Image

വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  a day ago
No Image

ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി

uae
  •  a day ago
No Image

അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ

International
  •  a day ago