HOME
DETAILS

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

  
Web Desk
May 07 2025 | 05:05 AM

India Dismisses Pakistans Misinformation After Operation Sindoor Defence Ministry Refutes Missile Attack Claims

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ വ്യാജപ്രചാരണങ്ങള്‍ ആഴിച്ചു വിട്ടിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യക്ക് അകത്ത് പതിനഞ്ചിടങ്ങളില്‍ മിസൈലാക്രമണം നടത്തിയെന്നുള്‍പെടെയുള്ള അവകാശവാദങ്ങളാണ് പാകിസ്ഥാന്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ത്തെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നു. എന്നാല്‍ പാകിസ്ഥാന്‍ നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇത്തരം സന്ദേശങ്ങള്‍ പങ്കുവെക്കരുതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. ഓപറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട തിരിച്ചടിയില്‍ ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം ലഷ്‌കറെ, ജയ്‌ഷെ തുടങ്ങിയ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്നും സേന വ്യക്തമാക്കി. 


തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ മുടങ്ങുമെന്ന് കമ്പനികള്‍ അറിയിച്ചു. 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  16 hours ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  17 hours ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  18 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  19 hours ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  19 hours ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  19 hours ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  19 hours ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  19 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  20 hours ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  20 hours ago