HOME
DETAILS

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

  
May 07 2025 | 06:05 AM

Abu Dhabi Schools Ban Mobile Phones Smartwatches  Gaming Devices

അബൂദബി: മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും സ്‌കൂളില്‍ കൊണ്ടുവരുന്നതിന് നിലവിലുള്ള നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് അബൂദബിയിലെ പൊതുവിദ്യാലയങ്ങളും സ്വകാര്യ സ്‌കൂളുകളും.

അബൂദബിയിലെ പൊതുസ്വകാര്യ വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുകയും ചെയ്യുന്ന നടപടിയാണ്. 2018ലെ മന്ത്രാലയ ഉത്തരവ് നമ്പര്‍ (851) പ്രകാരമാണ് ഈ നിയമം ബാധകമാക്കിയിരിക്കുന്നത്.

സ്‌കൂള്‍ പരിസരത്ത് സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം അന്തിമവും ചര്‍ച്ചകള്‍ക്ക് വിധേയമല്ലാത്തതുമാണെന്ന് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കൂടാതെ, ഏതെങ്കിലും, വിദ്യാര്‍ത്ഥിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ അത് പിടിച്ചെടുക്കുകയും അക്കാദമിക് കാലയളവ് അവസാനിക്കുന്നതുവരെ തിരിച്ച് നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ നയ പ്രകാരം വിദ്യാര്‍ഥികളും മാതാപിതാക്കളും ഒരു ഔദ്യോഗിക പ്രതിജ്ഞ ഒപ്പിടേണ്ടതുണ്ട്. മൊബൈല്‍ ഫോണുകളുടെ പൂര്‍ണ്ണ നിരോധനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. കൂടാതെ അച്ചടക്കവും ഫലപ്രദമായ പഠന അന്തരീക്ഷവും നിലനിര്‍ത്തുന്നതിന് അച്ചടക്ക നടപടികള്‍ നടപ്പിലാക്കുമെന്ന് സ്‌കൂളുകള്‍ അഭിപ്രായപ്പെട്ടു.

നടപടിക്രമങ്ങള്‍

ഒരു വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍, സ്റ്റുഡന്റ് ബിഹേവിയര്‍ മാനേജ്‌മെന്റ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ അനുസരിച്ച് ഫോണ്‍ കണ്ടുകെട്ടുമെന്ന് സ്‌കൂളുകള്‍ വ്യക്തമാക്കി.

ആദ്യം നിയമലംഘനത്തെക്കുറിച്ച് രക്ഷിതാവിനെ അറിയിക്കും തുടര്‍ന്ന് ഫോണ്‍ കണ്ടുകെട്ടുമ്പോള്‍ ഫോം 24ലും തിരിച്ചെത്തുമ്പോള്‍ ഫോം 25ലും ഒപ്പിടേണ്ടതുണ്ട്. ആദ്യത്തെ കുറ്റകൃത്യത്തിന് ഒരു മാസത്തെ കണ്ടുകെട്ടലും, ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷാവസാനം വരെ ഫോണ്‍ കണ്ടുകെട്ടുന്നതിനും കാരണമാകും. അതേസമയം, ഫോണില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഫോട്ടോകള്‍ ഉണ്ടെങ്കില്‍, ഉചിതമായ നടപടിക്കായി കേസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് റഫര്‍ ചെയ്യും.

മൊബൈൽ ഫോണുകൾക്ക് പുറമേ സ്മാർട്ട് വാച്ചുകളും ഇലക്ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ബാധകമാണെന്നും ഇവയെല്ലാം ഉടനടി കണ്ടുകെട്ടുമെന്നും സ്കൂളുകൾ വ്യക്തമാക്കി.

Abu Dhabi schools have implemented a strict ban on mobile phones, smartwatches, and electronic gaming devices within school premises. The policy aims to enhance student focus, ensure safety, and maintain a productive learning environment. Both public and private schools are enforcing this rule as per educational guidelines. Parents and students must comply with the new regulations for academic success.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  6 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  6 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  6 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  6 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  6 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  6 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  6 days ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  6 days ago
No Image

വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം

National
  •  6 days ago
No Image

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

National
  •  6 days ago