HOME
DETAILS

ഐആർഇഎൽ; കേന്ദ്ര സർക്കാർ കമ്പനി ജോലി കേരളത്തിൽ; അപേക്ഷ മെയ് 31 വരെ

  
May 08 2025 | 04:05 AM

IREL India Limited Apprentice Division in Kochi Kerala total 25 vacancies

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന് കീഴിൽ കേരളത്തിൽ ജോലിയവസരം. ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസ് തസ്തികയിലാണ് നിയമനം നടക്കുന്നത്. ആകെ 25 ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ പരിശീലനം നൽകുക. താൽപര്യമുള്ളവർക്ക് മെയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.വെബ്‌സൈറ്റ്: www.irel.co.in

തസ്തിക, വിഭാഗം

ഗ്രാഡ്വേറ്റ് അപ്രന്റിസ് (സിവിൽ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്)
ടെക്‌നിഷ്യൻ അപ്രന്റിസ് (സി വിൽ, മെക്കാനിക്കൽ എൻജിനീയറിങ്)
ട്രേഡ് അപ്രന്റിസ് (എക്‌സിക്യൂട്ടീവ് എച്ച്.ആർ)
ട്രേഡ് അപ്രന്റ്‌റിസ് (എക്‌സിക്യൂട്ടീവ്  ഫിനാൻസ്)
ട്രേഡ് അപ്രന്റിസ് (എൽ.എ.സി.പി)
ട്രേഡ് അപ്രന്റ്‌റിസ് (ഫിറ്റർ, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, പി.എ.എസ്.എ.എ/ സി.ഒ.പി.എ)

പ്രായപരിധി

18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാ​ഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.


യോഗ്യത

ഗ്രാഡ്വേറ്റ് അപ്രന്റിസ് (സിവിൽ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്)

ബിടെക് സിവിൽ/ കെമിക്കൽ/മെക്കാനിക്കൽ.

ടെക്‌നിഷ്യൻ അപ്രന്റിസ് (സി വിൽ, മെക്കാനിക്കൽ എൻജിനീയറിങ്)

സിവിൽ/ മെക്കാനിക്കൽ എൻജി നീയറിങ് ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് (എക്‌സിക്യൂട്ടീവ് എച്ച്.ആർ)

എം.ബി.എ/ പി.ജി ഇൻ എച്ച്.ആർ.എം.

ട്രേഡ് അപ്രന്റ്‌റിസ് (എക്‌സിക്യൂട്ടീവ്  ഫിനാൻസ്)

സി 'എ/ ഐ.സി.ഡബ്ല്യു.എ/ എം.ബി.എ ഫിനാൻസ്/പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻസ് (എം.ബി.എക്കു തുല്യം).

ട്രേഡ് അപ്രന്റിസ് (എൽ.എ.സി.പി)

ബി.എസ്.സി കെമിസ്ട്രി/ ബി.എസ്.സി ഫിസിക്‌സ്/ ഐ.ടി.ഐ ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്) ട്രേഡ്.

ട്രേഡ് അപ്രന്റ്‌റിസ് (ഫിറ്റർ, വെൽഡർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, പി.എ.എസ്.എ.എ/ സി.ഒ.പി.എ)

ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.

അപേക്ഷ

യോ​ഗ്യരായവർ ​irel വെബ്സെെറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. അവസാന തീയതി മെയ് 31. 

IREL (India) Limited has invited applications for Apprentice positions at its Rare Earths Division in Kochi, Kerala. A total of 25 vacancies are available.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  10 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  11 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  12 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  12 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  12 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  13 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  13 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  13 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  13 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  14 hours ago