HOME
DETAILS

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

  
Web Desk
May 08 2025 | 07:05 AM

India on High Alert After Operation Sindoor 27 Airports Shut 430 Flights Cancelled Nationwide

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത ജാഗ്രതയില്‍ രാജ്യം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 27 വിമാനത്താവളങ്ങള്‍ അടച്ചു.  കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്.


430 വിമാന സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത മൊത്തം സര്‍വീസിന്റെ മൂന്ന് ശതമാനമാണ് കാന്‍സല്‍ ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നീ കമ്പനികളുടെ സര്‍വിസാണ് റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടച്ചിട്ട വിമാനത്താവളങ്ങള്‍
ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പഠാന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കണ്ട്ല, കെഷോദ്, ബുജ്, ഗ്വാളിയാര്‍, ഗാസിയാബാദ് ഹിന്‍ഡന്‍ വിമാനത്താളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. മെയ് 10 വരെയാണ് താല്‍ക്കാലികമായി ഇവയുടെ പ്രവര്ത്തനം നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക്  പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നത്. പാകിസ്താന്‍ 147 വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. 

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കൊച്ചിയിലും കനത്ത ജാഗ്രതയാണ്. ഇവിടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലാണ് ഇന്ത്യന്‍ നാവികസേനയുടെ പ്രധാന പരിശീലന കേന്ദ്രം കൂടിയായ ദക്ഷിണ നാവിക കമാന്‍ഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ ഇവിടെ സുരകഷാ മുന്‍കരുതലുകള്‍ കൈകൊണ്ടിരുന്നു. ദക്ഷിണേന്ത്യയിലെ സുപ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് കൊച്ചി.  തുറമുഖം, വ്യോമ-നാവിക സേനാതാവളങ്ങള്‍, രാജ്യാന്തര വിമാനത്താവളം, കപ്പല്‍ നിര്‍മാണശാല, അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങി രാജ്യത്തെ പ്രധാന സംവിധാനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.   

ബുധനാഴ്ച വൈകീട്ട് എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും മോക്ഡ്രില്‍ നടന്നിരുന്നു. സുരക്ഷാ തയാറെടുപ്പുകള്‍ പരിശോധിക്കാന്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായിട്ടായിരുന്നു ഇത്.  

ജില്ലയിലെ അണക്കെട്ടുകളുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളില്‍ ചൊവ്വാഴ്ച ആലുവ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഭൂതത്താന്‍കെട്ട് ഡാം പരിസരവും ബോട്ട് ജെട്ടിയടക്കം മേഖലകളും നിരീക്ഷണത്തിലാണ്. സുരക്ഷക്ക് കെ.എസ്.ഇ.ബിയുടെ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് പുറമെ പൊലിസിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസം തന്നെ ഇന്ത്യ അതിശക്ത തിരിച്ചടി നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകള്‍ ഒന്നിച്ച് നടത്തിയ ആക്രമണത്തില്‍പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ തന്നെയാണ് തകര്‍ത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാര്‍ ടെക്നോളജീസ് ആണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പഹല്‍ഗാമില്‍ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരുക്കുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇന്ത്യ തള്ളി.

ആക്രമണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജമ്മു കശ്മിരിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരവാദികള്‍ക്കുള്ള ശക്തമായ മറുപടിയാണിതെന്ന് വനിതാ ഉദ്യോഗസ്ഥരായ കേണല്‍ സോഫിയ ഖുറേഷിക്കും വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി വ്യക്തമാക്കി. ഭീകരാക്രമണങ്ങളുടെ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങള്‍ സഹിതമായിരുന്നു വാര്‍ത്താസമ്മേളനം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  21 hours ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  a day ago
No Image

ഇറാനതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  a day ago
No Image

ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി

uae
  •  a day ago
No Image

ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Kerala
  •  a day ago
No Image

എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം

Kerala
  •  a day ago
No Image

വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു; ഇനി കരാറില്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാം

Kerala
  •  a day ago
No Image

ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അ​ഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ

International
  •  a day ago
No Image

മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം

Kerala
  •  a day ago
No Image

യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ

International
  •  a day ago