HOME
DETAILS

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

  
Web Desk
May 08 2025 | 07:05 AM

ms dhoni praises dewald brevis great performance against Kolkata knight riders in ipl 2025

കൊൽക്കത്ത: ഐപിഎല്ലിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകളും രണ്ട് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ചെന്നൈക്കായി സൗത്ത് ആഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. മത്സരശേഷം ബ്രെവിസിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് ചെന്നൈ നായകൻ എംഎസ് ധോണി സംസാരിച്ചിരുന്നു. ചെന്നൈക്ക് സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാൻ സഹായിച്ചത് ബ്രെവിസ് ആണെന്നാണ് ധോണി പറഞ്ഞത്. 

''ബ്രെവിസിന് നന്ദി. യാതൊരു സമ്മർദ്ദവുമില്ലാതെ ബാറ്റ് ചെയ്യാനായി ചെന്നൈയെ സഹായിച്ചത് അദ്ദേഹമാണ്. വരുണിന്റേയും നരെയ്‌നിന്റെയും പന്തുകളിൽ വിക്കറ്റ് നൽകരുതെന്ന് ഞാൻ ബാറ്റർമാരോട് പറഞ്ഞു. ഞാൻ അവസാനമാണ് ഇറങ്ങിയത്. അവസാനം വരെ ക്രീസിൽ തുടരുമെന്ന് ഞാൻ ഉറപ്പാക്കി'' ധോണി പറഞ്ഞു. 

മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് ബ്രെവിസ് തിളങ്ങിയത്. 25 പന്തിൽ 52 റൺസാണ് താരം അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളുമാണ് ബ്രെവിസ് നേടിയത്. പരുക്കേറ്റ സിമർജിത് സിങ്ങിന് പകരക്കാരനായാണ് സൗത്ത് ആഫ്രിക്കൻ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്. ബ്രെവിസ് ഇതിനു മുമ്പ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്. താരം 10 മത്സരങ്ങളിലാണ് മുംബൈക്കായി കളിച്ചത്. 

നിലവിൽ 12 മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും ഒമ്പത് തോൽവിയുമായി ആറ് പോയിന്റോടെ പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ്  ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 

 

ms dhoni praises dewald brevis great performance against Kolkata knight riders in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  17 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  17 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  17 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  18 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  18 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  18 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  18 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  19 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  19 hours ago