HOME
DETAILS

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

  
May 08 2025 | 09:05 AM

Report says Lionel Messi and Argentina Football Team Will Not Came For Kerala

തിരുവനന്തപുരം: അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിൽ ഫുട്ബോൾ കളിക്കാൻ എത്തില്ലെന്ന് റിപ്പോർട്ട്. അർജന്റീന ടീം എത്തുന്നതിന്റെ ഭാഗമായുള്ള ചെലവായ 100 കോടി രൂപ സമാഹരിക്കാൻ സംഘാടകർക്ക് സാധിക്കാതെ പോയതിന് പിന്നാലെയാണ് മെസിയുടെയും സംഘത്തിന്റെയും കേരള പര്യടനത്തിന് തിരിച്ചടി സംഭവിച്ചതെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷന്റെ ഒരു യൂണിറ്റിനായിരുന്നു ആദ്യ സമയങ്ങളിൽ ഈ പരിപാടിയുടെ സ്പോൺസർഷിപ്പ് നൽകിയിരുന്നത്. ഒലോപ്പോ എന്ന ആപ്പിലൂടെയുള്ള വില്പനയിലോടെ 100 കോടി സമാഹരിക്കാമെന്നായിരുന്നു ഈ സംഘടന ലക്ഷ്യം വെച്ചത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഈ ഫണ്ട് സ്വരൂപിക്കാൻ സംഘാടകക്ക് സാധിക്കാതെ പോവുകയായിരുന്നു. 100 കോടി രൂപയിൽ 70 ശതമാനവും അർജന്റീന ടീമിന്റെ അപ്പിയറൻസ് ഫീസാണ്. ഈ ഫണ്ട് കണ്ടെത്തുന്നതിനായി സംഘടന മറ്റ് ഓപ്ഷനുകൾ തേടാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 

ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ ഏഴ് ദിവസം മെസിയും സംഘവും കേരളത്തിൽ ഉണ്ടാവുമെന്നായിരുന്നു  കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചത്. ഒരു കലണ്ടർ ഇയറിൽ ഇന്റർനാഷണൽ ബ്രേക്കിന് വേണ്ടി ക്ലബ്ബുകൾ താരങ്ങളെ എപ്പോൾ ആണ് വിട്ടുനൽകേണ്ടത് എന്നതിനെക്കുറിച്ച് ഫിഫ കൃത്യമായ തീയതികൾ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബർ ആറ് മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിനുമുള്ള സമയം നൽകിയിട്ടുള്ളത്.

Report says Lionel Messi and Argentina Football Team Will Not Came For Kerala 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago