HOME
DETAILS

ഐപിഎൽ 2025: ഫ്‌ളഡ്‌ലൈറ്റ് തകരാറിനെ തുടർന്ന് പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചു

  
May 08 2025 | 17:05 PM

IPL 2025 Punjab Kings vs Delhi Capitals Match Abandoned After Floodlight Failure in Dharamshala

ധരംശാല: ഐപിഎൽ 2025-ലെ പോരാട്ടങ്ങളിൽ അപ്രതീക്ഷിതമായ തടസ്സം. ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരമാണ് ഫ്‌ളഡ്‌ലൈറ്റ് തകരാറിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ലൈറ്റുകളിൽ തകരാറിലായതോടെയാണ് മത്സരം തുടരാനാകാതെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

10.1 ഓവറിൽ കളി നിർത്തി

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിംഗ്സ് 10.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമായി 122 റൺസ് എന്ന ശക്തമായ നിലയിലാണ് കളി നിർത്തിയിരുന്നത്. പ്രിയാൻഷ് ആര്യ (34 പന്തിൽ 70) അടക്കം തകർപ്പൻ പ്രകടനമാണ് ടീമിന് നൽകിയത്. അദ്ദേഹം 6 സിക്‌സും അഞ്ചു ഫോറും അടക്കി കളിച്ചു. പ്രിഭ്‌സിമ്രാൻ സിംഗ് (28 പന്തിൽ 50 റൺസ്) ഷ്രേയസ് അയ്യറിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിനൊപ്പം ക്രീസിൽ തുടരുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 122 റൺസ് കൂട്ടിച്ചേർത്തു.

ഫ്ലഡ്‌ലൈറ്റുകൾ അണഞ്ഞത് കളിക്ക് തടസ്സമായി

ആദ്യം ഒരു ടവറിലെ ലൈറ്റ് തകരാറുണ്ടായെങ്കിലും പിന്നീട് രണ്ട് ടവറുകൾ കൂടി പ്രവർത്തനം നിർത്തുകയായിരുന്നു. ഇതോടെയാണ് അധികം വൈകാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. വൈകുന്നേരം പെയ്ത മഴയും ഔട്ട്ഫീൽഡിന്റെ നിലയും കളിക്ക് നേരത്തെ തന്നെ വൈകിപ്പിച്ചു.

ടീമുകൾ – മാറ്റങ്ങൾ

പഞ്ചാബ് എറ്റവും ശക്തമായ ടീമിടെയാണ് ഇറങ്ങിയത്. ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഒരേയൊരു മാറ്റം വരുത്തിയിട്ടുണ്ട് – വിപ്രജ് നിഗമിന് പകരം മാധവ് തിവാരിയെ ഉൾപ്പെടുത്തി.

പ്ലേയിംഗ് ഇലവൻസ്:

ഡൽഹി ക്യാപിറ്റൽസ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ, സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്‌സ്, മാധവ് തിവാരി, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി നടരാജൻ.

പഞ്ചാബ് കിംഗ്സ്: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസൻ, അസ്മത്തുള്ള ഒമർസായി, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്.

ഡൽഹിക്ക് സമ്മർദം തുടരുന്നു

പ്ലേഓഫിലേക്കുള്ള സാധ്യത നിലനിർത്താൻ ഡൽഹിക്ക് ജയം അനിവാര്യമായിരുന്നെങ്കിലും ഇതിലും ജയത്തിലേക്ക് എത്താനായില്ല. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടിലും പരാജയം നേരിട്ടതോടൊപ്പം ഒരു മത്സരം മഴ മൂലം റദ്ദായതോടെ അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

The IPL 2025 clash between Punjab Kings and Delhi Capitals was abandoned due to a major floodlight failure at the HPCA Stadium in Dharamshala. Punjab was in a strong position at 122/1 when the lights went out.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  a day ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  a day ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  a day ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  a day ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  a day ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  a day ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  a day ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  2 days ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  2 days ago