HOME
DETAILS

ചിരട്ട കളയല്ലേ... പൊന്നുംവിലയാണ്; ഇറ്റലിയിലേക്കും ജര്‍മനിയിലേക്കും ചൈനയിലേക്കും കയറ്റുമതി വര്‍ധിച്ചു

  
May 09 2025 | 04:05 AM

coconut shell export Chaina Jarmany Ittaly

 

ചിരട്ട കൈയിലുള്ളവര്‍ ഇനി വെറുതെ അവിടെയും ഇവിടെയും ഇട്ടു കളയണ്ട. ആര്‍ക്കും വേണ്ടാതെ മുറ്റത്തും പറമ്പിലുമൊക്കെ വെറുതെ കളയുന്ന ചിരട്ടയ്ക്കിപ്പോ പൊന്നുംവിലയാണ്. മൂന്നു മാസം കൊണ്ട് രണ്ടിരട്ടിയിലധികമാണ് വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. ജനുവരിയിലും ഫെബ്രുവരിയിലും കിലോഗ്രാമിന് 8-9 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത്തെ വില 27 രൂപയാണ്.

ആവശ്യം വര്‍ധിക്കുകയും തേങ്ങയുടെ ലഭ്യത കുറയുകയും ചെയ്തത് വില കൂടാന്‍ കാരണമായി. കരിയുണ്ടാക്കി ജലശുദ്ധീകരണത്തിനുവേണ്ടിയാണ് ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നത്. ഇറ്റലി, ജര്‍മനി, ചൈന എന്നിവിടങ്ങളിലേക്കും ചിരട്ടക്കരിയുടെ കയറ്റുമതിയുണ്ട്.

 

chira2.jpg

500 കിലോ ഗ്രാം ചിരട്ടയായിരുന്നു ഒരു ദിവസം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 2000 കിലോ വരെയായിട്ടുണ്ട്. കടത്ത്, കയറ്റിറക്ക് ചെലവടക്കം കിലോഗ്രാമിനു വരുന്നത് 31 രൂപയാണ്. തമിഴ്‌നാട്ടിലാണ് ചിരട്ട വില്‍പന നടത്തുന്നതെന്നും രാമനാട്ടുകരയിലെ കുറ്റ്യാടി ട്രേഡേഴ്‌സ് ഉടമയായ നിസാര്‍ പറയുന്നത്. 

ഏജന്റുമാരും ചില്ലറ വില്‍പനക്കാരും നാട്ടുകാരില്‍ നിന്നു കിലോയ്ക്ക് 18 രൂപ മുതല്‍ 22 രൂപ വരെ കൊടുത്താണ് ചിരട്ട ഇപ്പോള്‍ വാങ്ങിക്കുന്നത്. കര്‍ണാടകയിലെ തുംകൂര്‍, തമിഴ്‌നാട്ടിലെ കാങ്കേയും ഉദുമല്‍പേട്ട എന്നിവിടങ്ങളിലെ നാല്‍പതോളം ചിരട്ടക്കരി ഫാക്ടറികളിലേയ്ക്കാണ് കേരളത്തില്‍ നിന്നു ചിരട്ട കൂടുതലായും അയക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  8 hours ago
No Image

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

National
  •  9 hours ago
No Image

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്

National
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-10-05-2025

PSC/UPSC
  •  9 hours ago
No Image

അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ

Cricket
  •  10 hours ago
No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  10 hours ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  10 hours ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  10 hours ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  11 hours ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  11 hours ago