
ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവക്കാൻ തീരുമാനിച്ചതായി ബി.സി.സി.ഐ സ്രോതസ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ബി.സി.സി.ഐയോ ഐപിഎൽ ഭരണസമിതിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഈ സാഹചര്യം വിദേശ ക്രിക്കറ്റ് താരങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചില വിദേശ താരങ്ങൾ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതിനാൽ, താരങ്ങളുടെ മടക്കയാത്ര ബുദ്ധിമുട്ടുള്ളതാകാനിടയുണ്ട്.
ഇതിനൊപ്പം, പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന്, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ തീരുമാനിച്ചിരുന്നു. ദുബൈയിലേക്കാണ് പിഎസ്എൽ മത്സരങ്ങൽ മാറ്റിയിരിക്കുന്നത്.
Amid escalating India-Pakistan border tensions, IPL matches have been postponed indefinitely due to security concerns. The decision comes after the Punjab Kings vs Delhi Capitals match was earlier abandoned mid-game following security alerts. Foreign players have expressed concerns about continuing the tournament, with some seeking to return home. Meanwhile, Pakistan Super League matches were also relocated after a blast near a Rawalpindi stadium.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• a day ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• a day ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• a day ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• a day ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• a day ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• a day ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• a day ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 2 days ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 2 days ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 2 days ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 2 days ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 2 days ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 2 days ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 2 days ago
താമരശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 2 days ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 2 days ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 2 days ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 2 days ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 2 days ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 2 days ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 2 days ago