HOME
DETAILS

യാത്രയില്‍ ഉയരങ്ങളിലേക്ക് (കുന്നും മലയും) കയറിപ്പോകുമ്പോള്‍ ചെവി അടയാറുണ്ടോ...? കാരണവും പരിഹാരവും ഇതാ

  
May 09 2025 | 09:05 AM

Reasons why your ears get blocked when traveling to high altitudes

 

കുന്നും മലയും കയറിയുള്ള യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ കൂടുതലായി ആശ്രയിക്കുന്നത് കുന്നുകളെയും മലകളെയുമാണ്. ശാന്തമായ അന്തരീക്ഷം തന്നെയാണ് ഇതിന് കാരണം. ഇളം കാറ്റുകളും തണുപ്പുമൊക്കെ ഇവിടുത്തെ പ്രത്യേകതകളുമാണ്. 

എന്നാല്‍ കുന്നും മലയും കയിയുള്ള യാത്രകള്‍ക്ക് ചെറിയൊരു പ്രശ്‌നമുണ്ട്. നമ്മുടെ ചെവി പെട്ടെന്ന് അടഞ്ഞുപോകുന്നത് കണ്ടിട്ടില്ലേ. കുറച്ചു സമയത്തേക്ക് ചിലപ്പോള്‍ ഒന്നും കേള്‍ക്കാന്‍ പറ്റിയെന്ന് വരില്ല. കുന്നും മലയും ഉള്ള ഇടത്തേക്ക് യാത്ര പോകുമ്പോള്‍ ചെവി പെട്ടെന്ന് അടയുന്നതിന്റെ കാരണം എന്താണ്?

 

kunn2.jpg


കുന്നു കയറുകയോ മലകയറുകയോ ചെയ്യുമ്പോള്‍ ചെവി പെട്ടെന്ന് അടയുന്നതിന്റെ കാരണം വായുമര്‍ദത്തിലെ വ്യത്യാസമാണ്. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷമര്‍ദം കുറയും. നമ്മുടെ ചെവിയുടെ മധ്യഭാഗത്തുള്ള അറയിലെ (middle ear) യൂസ്റ്റേഷ്യന്‍ ട്യൂബ് (Eustachian tube) എന്ന ചെറിയ കുഴല്‍ വഴി മൂക്കിന്റെ പിന്‍ഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 


ഈ ട്യൂബ് സാധാരണയായി അടഞ്ഞ അവസ്ഥയിലാണ് കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ പ്രഷര്‍ മാറുമ്പോള്‍, ഈ ട്യൂബ് തുറന്ന് അകത്തും പുറത്തുമുള്ള പ്രഷര്‍ തുല്യമാക്കാന്‍ ശ്രമിക്കുന്നതാണ്. ഈ പ്രക്രിയ നടക്കുമ്പോഴാണ് ചെവി അടഞ്ഞതുപോലെ തോന്നുകയും ഒരു 'പോപ്പ്' ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത്.

കുന്നിന്‍ മുകളിലേക്ക് പോകുമ്പോള്‍ അന്തരീക്ഷത്തിലെ പ്രഷര്‍ കുറയുകയും ചെവിയുടെ അകത്തെ പ്രഷര്‍ കൂടുതലായിരിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍  ഇയര്‍ഡ്രം പുറത്തേക്ക് തള്ളുകയും ചെവി അടഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. താഴേക്ക് ഇറങ്ങുമ്പോള്‍ ഇതിന്റെ വിപരീത രീതി സംഭവിക്കും. ഇതും ചെവി അടഞ്ഞ അനുഭവം നല്‍കുന്നു.

 

kunn.jpg

പരിഹാരം
ച്യൂയിങം ചവയ്ക്കുകയോ അതുപോലുള്ള എന്തെങ്കിലും ചവയ്ക്കുകയും കൂടുതല്‍ തവണ തുപ്പല്‍ ഇറക്കുകയും ചെയ്യുമ്പോള്‍ അത് യൂസ്റ്റേഷ്യന്‍ ട്യൂബ് തുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 

കോട്ടുവായിടുക 

തുപ്പലിറക്കുകയും കോട്ടുവായിടുകയും ചെയ്യുമ്പോള്‍ യൂസ്റ്റേഷ്യന്‍ ട്യൂബ് തുറക്കാന്‍ സഹായിക്കും.


വാല്‍സാല്‍വ 

മൂക്ക് അടച്ചുപിടിച്ച് വായില്‍ നിന്ന് ശ്വാസം പുറത്തേക്ക് വിടാന്‍ ശ്രമിക്കുക. ഇത് ചെവിക്കുള്ളിലെ പ്രഷര്‍ കൂട്ടാനും ട്യൂബ് തുറക്കാനും സഹായിക്കും. എന്നാല്‍ ഇത് വളരെ പതുക്കെ ചെയ്യുക. ഒരിക്കലും ശക്തിയില്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

 

pathu.jpg


പതുക്കെ സഞ്ചരിക്കുക
 
പെട്ടെന്നുള്ള പ്രഷര്‍ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഈ ബുദ്ധിമുട്ട് കൂടുതലാവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.

ഉയരങ്ങളിലേയ്ക്ക് യാത്ര പോകുമ്പോള്‍ ഈ കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യാത്ര നല്ലതുതന്നെ. അത് കൂടുതല്‍ ആരോഗ്യദായകവും ഫലപ്രദവുമാകാന്‍ സഞ്ചാരപ്രേമികള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  9 hours ago
No Image

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

National
  •  10 hours ago
No Image

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്

National
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-10-05-2025

PSC/UPSC
  •  11 hours ago
No Image

അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ

Cricket
  •  11 hours ago
No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  11 hours ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  11 hours ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  11 hours ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  12 hours ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  12 hours ago