HOME
DETAILS

ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം

  
May 09 2025 | 13:05 PM

Former England player Michael Vaughan has suggested that England could be considered as a venue for the remaining matches of the IPL

ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായി ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് ബി.സി.സി.ഐ നിർത്തിവെച്ചിരുന്നു. ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി അറിയിച്ചത്. 

ഇപ്പോൾ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താനുള്ള വേദിയായി ഇംഗ്ലണ്ടിനെ പരിഗണിക്കാമെന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഐപിഎൽ കഴിഞ്ഞാൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ താരങ്ങൾക്ക് ഇംഗ്ലണ്ടിൽ തുടരാമെന്നും വോൺ അഭിപ്രായപ്പെട്ടു. 

''യുകെയിൽ ഐ‌പി‌എൽ പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾക്ക് എല്ലാ വേദികളും ഉണ്ട്. ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ കളിക്കാർക്ക് ടെസ്റ്റ് പരമ്പരയിൽ തുടരാനും സാധിക്കും" വോൺ എക്‌സിൽ കുറിച്ചു.

ഐപിഎൽ കഴിഞ്ഞാൽ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയാണ്. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഒരാഴ്‌ചയോളം ഐപിഎൽ നിർത്തിവെക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇതിന് ശേഷം പുതിയ അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഈ സമയങ്ങളിൽ അനുയോജ്യമല്ലെന്ന് സർക്കാർ കരുതുന്നതിനാൽ ഈ ടൂർണമെന്റ് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Former England player Michael Vaughan has suggested that England could be considered as a venue for the remaining matches of the IPL

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  6 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  6 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  7 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  8 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  8 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  8 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  9 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  9 hours ago