
പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

ന്യൂഡല്‍ഹി: ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി വൈകി വരെ ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന് നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി. രാത്രി പാക്കിസ്ഥാന്റെ പ്രധാന മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടു. റാവല്‍പിണ്ടിയിലെയും ലാഹോറിലെയും തലസ്ഥാനമായ ഇസ്ലാമാബാദിലെയും വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യയുടെ പ്രഹരം കനത്തതോടെ ഇസ്ലാമാബാദിലെ വ്യോമതാവളം പാക്കിസ്ഥാന് തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. പുതിയ ആക്രമണങ്ങളും ഇന്ത്യയുടെ പ്രതിരോധവും സംബന്ധിച്ച് വിശദീകരിക്കാന്‍ രാവിലെ പത്ത് മണിക്ക് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇതോടൊപ്പം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ 32 വിമാനതാവളങ്ങള്‍ ഇന്ത്യ അടച്ചു.
താഴെപ്പറയുന്ന വിമാനത്താവളങ്ങളാണ് അടച്ചത്.
1. അധംപൂര്‍
2. അംബാല
3. അമൃത്സര്‍
4. അവന്തിപൂര്‍
5. ബതിന്ഡ
6. ഭുജ്
7. ബിക്കാനീര്‍
8. ചണ്ഡീഗഡ്
9. ഹല്‍വാര
10. ഹിന്‍ഡന്‍
11. ജയ്സാല്‍മീര്‍
12. ജമ്മു
13. ജാംനഗര്‍
14. ജോധ്പൂര്‍
15. കാണ്ട്ല
16. കാന്‍ഗ്ര (ഗഗ്ഗല്‍)
17. കേശോദ്
18. കിഷന്‍ഗഡ്
19. കുളു മണാലി (ഭുണ്ടാര്‍)
20. ലേ
21. ലുധിയാന
22. മുന്ദ്ര
23. നലിയ
24. പത്താന്‍കോട്ട്
25. പട്യാല
26. പോര്‍ബന്തര്‍
27. രാജ്കോട്ട് (ഹിരാസര്‍)
28. സര്‍സവ
29. ഷിംല
30. ശ്രീനഗര്‍
31. തോയ്സ്
32. ഉത്തരലൈ
ഈ കാലയളവില്‍ ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്ലൈറ്റ് പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും.
ഇന്നലെ അതിര്‍ത്തിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ഷെല്വര്ഷമാണ് പാകിസ്താന് നടത്തിയത്. ലേഹ് മുതല്‍ സര് ക്രീക്ക് വരെയുള്ള 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന് ഡ്രോണ്‍ ആക്രമണ നീക്കം നടത്തിയതായും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം എല്ലാ ആക്രമങ്ങളെയും ശക്തമായി ചെറുത്തു തോല്പ്പിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി, കേണല്‍ സോഫിയാ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാക് സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് സംവിധാനങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കിയും ഡ്രോണ്‍ അയച്ചു. അതും സൈന്യം പരാജയപ്പെടുത്തി. യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു.
ഇന്ത്യയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടത് നിഷേധിക്കുന്നത് പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്. ഇന്ത്യന്‍ സായുധ സേന ആനുപാതികമായും മതിയായ രീതിയിലും പ്രതികരിച്ചു. പാക്കിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ ഇന്ത്യ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചു. ഒരു ഡ്രോണ്‍ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്ഥാന് ആക്രമിച്ചു. ഈ സംഭവത്തില്‍ സിഖ് സമുദായാംഗങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ശ്രീനഗര്‍ മുതല്‍ ചണ്ഡീഗഡ് മുതല്‍ ഭുജ് വരെയുള്ള 15 ലധികം നഗരങ്ങളില്‍ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തി. ആളപായമോ നാശനഷ്ടമോ രാജ്യത്തുണ്ടായില്ലെന്നും മിസ്രി പറഞ്ഞു. കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ജമ്മുകശ്മീരില്‍ പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടു. ജമ്മു കശ്മിരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാകിസ്ഥാന് നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സ്കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.
ഉറി, പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. ഷെല്ലാക്രമണത്തില്‍ ഉറി സ്വദേശിനിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. റസര്‍വാണി സ്വദേശി ബഷീര്‍ ഖാന്റെ ഭാര്യ നര്‍ഗീസ് ബീഗമാണ് മരിച്ചത്. ഹഫീസ എന്‍ സ്ത്രീക്കാണ് പരുക്കേറ്റത്. രാത്രി വൈകിയും ഉറിയില്‍ പാക് ഷെല്ലാക്രമണം റിപ്പോര്‍ട്ട്ചെയ്തു.
സിവില്‍ വിമാനങ്ങളെ കവചമാക്കി പാകിസ്താന്
ന്യൂഡല്‍ഹി: ഒരേസമയം തുടര്‍ച്ചയായി ഇന്ത്യയിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയും ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ തടയാനായി സിവില്‍ വിമാനങ്ങളെ കവചമായി ഉപയോഗിക്കുകയും ചെയ്ത് പാകിസ്താന്. ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തിയിട്ടും സിവിലിയന്‍ വ്യോമാതിര്‍ത്തി അടയ്ക്കാന്‍ പാകിസ്ഥാന് തയാറായില്ലെന്നും, സാധാരണക്കാരെ കവചമായി ഉപയോഗിക്കുന്ന നീചതന്ത്രമാണ് പാകിസ്ഥാന് പ്രയോഗിക്കുന്നതെന്നും കേണല്‍ സോഫിയാ ഖുറേഷി വ്യക്തമാക്കി. 'ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് ഉടനടി അതിവേഗ വ്യോമ പ്രതിരോധ പ്രതികരണം ഉണ്ടാകുമെന്ന് നന്നായി അറിയാവുന്നതിനാല്‍ പാകിസ്ഥാന് സിവില്‍ വിമാനത്തെ കവചമായി ഉപയോഗിക്കുന്നുവെന്ന്, പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ സമയത്തെ ഫ്ലൈറ്റ്ട്രാക്കിങ് വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ ചൂണ്ടിക്കാട്ടി.
24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്ന പ്രദേശം
1- സാംബ (ജമ്മു കശ്മീര്‍): ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും
2- കുപ്വാര (ജമ്മു കശ്മീര്‍): നിയന്ത്രണ രേഖയില്‍ ശക്തമായ പീരങ്കി ആക്രമണം. രാത്രിയും തുടര്‍ന്നു
3- ഉറി (ജമ്മു കശ്മീര്‍): പലസമയത്തായി ഷെല്ലാക്രമണം. ഒരു സ്ത്രീ മരിച്ചു. ഒരുസ്ത്രീക്ക് പരുക്ക്
4 നൗഗാം- ഹന്ദ്വാര സെക്ടര്‍ (ജമ്മു കശ്മീര്‍): കനത്ത ഷെല്ലാക്രമണം നടന്നു
5- പൂഞ്ച് (ജമ്മു കശ്മീര്‍): പലപ്പോഴായി തീവ്ര ഷെല്ലാക്രമണം. രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
6- ജമ്മു (ജമ്മു കശ്മീര്‍): തകര്‍ന്ന ഡ്രോണുകള്‍ കണ്ടെത്തി. രാത്രി സ്ഫോടനം ഉണ്ടായി. ബ്ലാക്ക്ഔട്ട് നടപ്പാക്കി.
7- പത്താന്‍കോട്ട് (പഞ്ചാബ്): തകര്‍ന്ന ഡ്രോണുകള്‍ കണ്ടെത്തി. ബ്ലാക്ക്ഔട്ട് നടപ്പാക്കി.
8- പൊഖ്റാന്‍ (രാജസ്ഥാന്): സൈനിക മേഖലയ്ക്ക് സമീപം പാക് ഡ്രോണ്‍ തടഞ്ഞു.
9- അമൃത്സര്‍ (പഞ്ചാബ്): ഡ്രോണ്‍ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു. രാത്രി നാല് സ്ഫോടനങ്ങള്‍ നടന്നു.
10- രജൗരി (ജമ്മു കശ്മീര്‍): ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഒപ്പം പ്രതിരോധ നടപടികളും പുരോഗമിക്കുന്നു
Operation Sindoor Live Updates: India hits 3 Pak airbases
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• 2 days ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• 2 days ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• 2 days ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• 2 days agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• 2 days ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• 2 days ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• 2 days ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• 2 days ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• 2 days ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 2 days ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• 2 days ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• 2 days ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• 2 days ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• 2 days ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• 2 days ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• 2 days ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• 2 days ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• 2 days ago