HOME
DETAILS

ഹജ്ജിന് പുറപ്പെട്ട ഇന്തോനേഷ്യക്കാരിയായ യുവതി വിമാനത്തില്‍ മരിച്ചു; വിങ്ങിപ്പൊട്ടിക്കരയുന്ന ഭര്‍ത്താവ്, നൊമ്പരക്കാഴ്ച | Video

  
Web Desk
May 10 2025 | 03:05 AM

Indonesian Haj pilgrim dies onboard flight to Madinah

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പുറപ്പെട്ട ഇന്തോനേഷ്യയില്‍നിന്നുള്ള തീര്‍ത്ഥാടക വിമാനത്തില്‍ മരിച്ചു. കിഴക്കന്‍ ജാവയിലെ സിഡോര്‍ജോ റീജന്‍സിയില്‍ നിന്നുള്ള ന്യായ് നൂര്‍ ഫാളില (45) ആണ് മരിച്ചത്. സുരബായ എംബാര്‍ക്കേഷന് കീഴിലുള്ള ഗ്രൂപ്പ് SUB 20 ന്റെ ഭാഗമായി ഭര്‍ത്താവ് ഹസന്‍ സിയാദ്‌സിലിയോടൊപ്പമാണ് നൂര്‍ ഫാദില്ല യാത്ര പുറപ്പെട്ടത്. ജുവണ്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദ്യം.

നൂര്‍ ഫാളില മരിച്ചതറിഞ്ഞ് ഭര്‍ത്താവ് വിങ്ങിപ്പൊട്ടിക്കരയുന്ന ഹൃദയസ്പര്‍ശിയായ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൂര്‍ ഫാളിലയെ തുണിയില്‍ പൊതിഞ്ഞ് വിമാനത്തിന്റെ തറയില്‍ കിടത്തിയിരിക്കുന്നത് വിഡിയോയില്‍ കാണാം. ഔദ്യോഗിക യൂണിഫോമിലും തീര്‍ത്ഥാടന വസ്ത്രത്തിലുമുള്ള രണ്ടുപേര്‍ അടുത്തുനില്‍ക്കുന്നതും കാണാം. 

 

 

വീഡിയോയുടെ മറ്റൊരു ഭാഗത്താണ് കാബിനിനുള്ളിലെ വേദനാജനകമായ നിമിഷങ്ങള്‍ കാണിക്കുന്നത്. ഭാര്യ മരിച്ചതറിഞ്ഞ് സങ്കടം സഹിക്കവയ്യാതെ കരയുന്ന ഭര്‍ത്താവിനെ കൂടെയുള്ള സഹതീര്‍ത്ഥാകര്‍ ആശ്വസിപ്പിക്കുന്നുണ്ട്. 

യാത്രയുടെ തുടക്കത്തില്‍ ഫാളില ഒരിക്കലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ വയറുവേദനയെക്കുറിച്ച് പരാതിപ്പെടുകയും ഭര്‍ത്താവിനോട് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. ദീര്‍ഘനേരം തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വിമാനജീവനക്കാരോട് പരാതി പറഞ്ഞു. പരിശോധനയ്ക്കിടെ ടോയ്‌ലറ്റിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടെത്തിയത്.

2025-05-1009:05:65.suprabhaatham-news.png
 
 
 
 

വിമാനത്തിലുണ്ടായിരുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അവരെ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മദീനയില്‍ എത്തിയ ശേഷം പ്രവാചക പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. തുടര്‍ന്ന് ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്തു. 

ഔദ്യോഗിക ചട്ടങ്ങള്‍ക്കനുസൃതമായി മരിച്ച തീര്‍ത്ഥാടകയുടെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ മാനിക്കുമെന്ന് ഇന്തോനേഷ്യന്‍ മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഏഴാം ദിവസം മദീനയില്‍ 44,601 ഇന്തോനേഷ്യന്‍ തീര്‍ത്ഥാടകര്‍ ആണ് ഇന്നലെയെത്തിയത്. 


Indonesian Haj pilgrim passed away onboard a Saudi Arabian Airlines flight from Juanda International Airport to Prince Mohammad bin Abdulaziz International Airport in Madinah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ

Saudi-arabia
  •  9 hours ago
No Image

ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും

National
  •  10 hours ago
No Image

ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്

National
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-10-05-2025

PSC/UPSC
  •  10 hours ago
No Image

അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ

Cricket
  •  10 hours ago
No Image

ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു

National
  •  11 hours ago
No Image

അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന

Kerala
  •  11 hours ago
No Image

ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ

Football
  •  11 hours ago
No Image

പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

National
  •  12 hours ago
No Image

അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍ 

oman
  •  12 hours ago