HOME
DETAILS

തൃക്കാക്കര നഗരസഭയിൽ  7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് 

  
May 11 2025 | 02:05 AM

Audit report reveals irregularities worth Rs 7 crore in Thrikkakara Municipality

 

കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തിൽ നിന്ന് 7.50 കോടി രൂപ അപ്രത്യക്ഷമായതായി ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-24 വർഷത്തെ റിപ്പോർട്ട്. 361 ചെക്കുകളിലൂടെ ലഭിച്ച 7,50,62,050 രൂപ നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല. നികുതിയും ഫീസ് ഉൾപ്പെടെയുള്ള ഈ തുക എവിടേക്ക് പോയെന്നതിന് ഉദ്യോഗസ്ഥർക്ക് വിശദീകരണമില്ല. 

2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 137 ചെക്കുകൾ വഴി ലഭിച്ച തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതി ചെക്കായി സ്വീകരിച്ച് രസീത് നൽകിയെങ്കിലും, പണം ബാങ്കിൽ എത്തിയില്ല. 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകിയ നിരവധി ചെക്കുകളും പണമായി ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. 

നഗരസഭാ അധികൃതർ ഈ ഗുരുതര വീഴ്ചയിൽ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു. വാടക പിരിവിന്റെ രേഖകൾ അവ്യക്തമാണ്, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളുടെ എണ്ണമോ വാടകയ്ക്ക് നൽകിയവയുടെ വിവരമോ ഉദ്യോഗസ്ഥർക്ക് അറിയില്ല. മാലിന്യനീക്കത്തിന്റെ ചെലവ് രേഖകളും ക്രമീകരിച്ചിട്ടില്ല. 

മുൻ വർഷങ്ങളിൽ നിർദേശിച്ച നടപടികൾ പോലും നടപ്പാക്കാതെ, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇപ്പോഴും നഗരസഭാ പരിധിയിൽ തുടരുന്നു. ഈ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട് ആവശ്യപ്പെടുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  2 days ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  2 days ago
No Image

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  2 days ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  2 days ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  2 days ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  2 days ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  2 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  2 days ago