HOME
DETAILS

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

  
Web Desk
May 11 2025 | 04:05 AM

Ceasefire Violations Continue at India-Pakistan Border Amid Mutual Accusations

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ സൈനികര്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് പാക് വിദേശകാര്യമന്ത്രി. ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നം സംയമനം പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് തങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.

'വെടിനിര്‍ത്തല്‍ സുഗമമായി നടപ്പിലാക്കുന്നതിലെ ഏതൊരു പ്രശ്നവും ഉചിതമായ തലങ്ങളില്‍ ആശയവിനിമയം നടത്തി പരിഹരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കരയിലുള്ള സൈനികരും സംയമനം പാലിക്കണം' പാക് പ്രസ്താവനയില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് സേഷം ശ്രീനഗറില്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നിയന്ത്രണരേഖയില്‍ ഷെല്ലാക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ എവിടെയെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദം കേട്ടെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എക്‌സില്‍ കുറിക്കുകയും ചെയ്തു. 

 പിന്നാലെ കഴിഞ്ഞ ദിവസം രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ വെടിനിര്‍ത്തല്‍ ലംഘനം സ്ഥിരീകരിച്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാകിസ്താന്‍ നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി. ധാരണകള്‍ക്ക് വിപരീതമായ സാഹചര്യമാണ് അതിര്‍ത്തിയില്‍.  ആക്രമണം ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനം പാകിസ്ഥാന്‍ ഗൗരവത്തോടെ കാണണമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

Kerala
  •  a day ago
No Image

യുദ്ധങ്ങള്‍ നിര്‍ത്തൂ; ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ പ്രശംസിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

International
  •  a day ago
No Image

സര്‍വകലാശാലകള്‍ക്കുള്ള മുഴുവന്‍ ഫണ്ടും നല്‍കാതെ സര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും ലഭിക്കുന്നില്ലെന്ന് ആരോപണം

Kerala
  •  a day ago
No Image

പുതിയ കെ.പി.സി.സി നേതൃത്വം ഇന്ന് ചുമതലയേൽക്കും

Kerala
  •  a day ago
No Image

യു.എസ് മധ്യസ്ഥത; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യശരവുമായി പ്രതിപക്ഷം

National
  •  a day ago
No Image

ഭീതി ഒഴിയുന്നു; അതിർത്തി സംസ്ഥാനങ്ങൾ സാധാരണ നിലയിലേക്ക്

National
  •  a day ago
No Image

മരം വീഴുന്നത് കണ്ട് ഒന്നരവയസുകാരനായ സഹോദരനെ രക്ഷിക്കാനെത്തി; ബാലികയ്ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്  അന്തരിച്ചു; ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന്‌

Kerala
  •  a day ago
No Image

'യുഎസ് ബന്ദിയെ മോചിപ്പിക്കും'; ട്രംപ് ഇന്ന് സഊദിയിലേക്ക് തിരിക്കും മുമ്പ് ഹമാസിന്റെ സര്‍പ്രൈസ് പ്രഖ്യാപനം; റിയാദ് കൊട്ടാരത്തില്‍ ട്രംപിനെ കാണുന്നവരില്‍ മഹ്മൂദ് അബ്ബാസും സിറിയയുടെ ജുലാനിയും | Israel War on Gaza Live

latest
  •  a day ago
No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  a day ago