
പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു സൈനികന് വീരമൃത്യു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് നടന്നതായി സൈനിക വൃത്തങ്ങൾ

ജമ്മു കശ്മീരിലെ ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ 2025 മേയ് 10-ന് പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ വ്യോമസേനയിലെ മെഡിക്കൽ സർജന്റ് സുരേന്ദ്ര സിങ് മോഗ (36) വീരമൃത്യു വരിച്ചു. രാജസ്ഥാൻ ജുഝുനു സ്വദേശിയായ സുരേന്ദ്ര സിങ്, ആക്രമണസമയത്ത് ഡ്യൂട്ടിയിലായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തെങ്കിലും, ഡ്രോണിന്റെ അവശിഷ്ടങ്ങൾ സുരേന്ദ്ര സിങ്ങിന്റെ ശരീരത്തിൽ പതിച്ചതാണ് മരണകാരണമായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് നടന്നതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാകിസ്ഥാനിൽ നിന്ന് എത്തിയ ഒന്നിലധികം ഡ്രോണുകൾ വ്യോമതാവളത്തിന്റെ സുരക്ഷാ മേഖലയിൽ നുഴഞ്ഞുകയറി സ്ഫോടക വസ്തുക്കൾ വർഷിച്ചു. വ്യോമതാവളത്തിന്റെ ഒരു ഹാംഗറിന് സമീപമുണ്ടായ സ്ഫോടനത്തിൽ സുരേന്ദ്ര സിങ്ങിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ വ്യോമതാവളത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യുദ്ധവിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
14 വർഷത്തിലേറെയായി വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ്, രണ്ട് മാസം മുമ്പാണ് ഉദ്ദംപൂരിലെ വ്യോമതാവളത്തിൽ എത്തിയത്. ഏപ്രിൽ മാസത്തിൽ അവസാനമായി ജന്മനാടായ ജുഝുനു സന്ദർശിച്ച അദ്ദേഹം, പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രിൽ 20-ന് തിരികെ ജോലിയിൽ പ്രവേശിച്ചു. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിൽ താമസിച്ചിരുന്നു. എന്നാൽ, പത്ത് ദിവസം മുമ്പ് സീമയുടെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് അവർ നാട്ടിലേക്ക് മടങ്ങിയിരുന്നു. സുരേന്ദ്ര സിങ്ങിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടലോടെ കുഴഞ്ഞുവീണ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വർധിക, ദക്ഷ് എന്നിവർ ഇവരുടെ മക്കളാണ്.
സുരേന്ദ്ര സിങ്ങിന്റെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞ സൈനികന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം ജന്മസ്ഥലമായ ജുഝുനുവിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 3 days ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 3 days ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 3 days ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 3 days ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 3 days ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 3 days ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 3 days ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 3 days ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 3 days ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 3 days ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 3 days ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 3 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 3 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 3 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 3 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 3 days ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 3 days ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 3 days ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 3 days ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 3 days ago