
യുഎസ് - ഇറാന്‍ ചര്‍ച്ചയുടെ നാലാംറൗണ്ട് നാളെ ഒമാനില്‍, മഞ്ഞുരുകുമെന്ന് പ്രതീക്ഷ; സഊദിയും ഖത്തറും സന്ദര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ തന്ത്രപരമായ നീക്കം | Iran US nuclear talks

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകളുടെ നാലാംഘട്ടം നാളെ മസ്‌കത്തില്‍ നടക്കുകയാണ്. ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി സഊദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കുന്നുണ്ട്. മഞ്ഞുരുക്കത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ് ഖത്തറിനോടും സഊദിയോടും പ്രധാനമായും ഇറാന് ആവശ്യപ്പെടാനുള്ളത്. മുസ്ലിം ലോകത്തെ പ്രബലരായ സുന്നി- ശീഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സഊദി അറേബ്യയും ഇറാനും ഈയടുത്താണ് നയതന്ത്രബന്ധത്തില്‍ അടുത്തത്.
ഗസ്സയിലെ ഇസ്രായേല്‍ കടന്നുകയറ്റം ചര്‍ച്ചചെയ്യുകയാണ് സഊദി, ഖത്തര്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് അബ്ബാസ് അറാഗ്ച്ചി പ്രതികരിച്ചതെങ്കിലും, നയതന്ത്രസഹായമാണ് മുഖ്യമായും ഇരുരാജ്യങ്ങളോടും ഇറാന്‍ ആവശ്യപ്പെടുക. ഇതോടൊപ്പം ലബനാന്‍, യമന്‍, സിറിയ എന്നിവിടങ്ങളിലെ സാഹചര്യങ്ങളും സംഘര്‍ഷഭരിതമാണ്. ഇക്കാര്യങ്ങളും കൂടിക്കാഴ്ചചയില്‍ ചര്‍ച്ചയാകും.
ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ആണവചചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തിയിരുന്നു. ന്യായമായ ഒരു കരാറിലെത്താന്‍ ഇറാനും യുഎസും തമ്മിലുള്ള സംഭാഷണം സുഗമമാക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ അറിയിച്ചിട്ടുണ്ട്.
ഇറാന്‍ - അമേരിക്കന്‍ ചര്‍ച്ചകള്‍ക്ക് ആഴ്ചകളായി ഒമാന്‍ ആണ് ആതിഥ്യം വഹിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആകും ചര്‍ച്ചയില്‍ യുഎസിനെ പ്രതിനിധീകരിക്കുക. ഇറാന് വേണ്ടി വിദേശകാര്യമന്ത്രിയും പങ്കെടുക്കും. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയിലാകും ചര്‍ച്ച. നേരത്തെ മുതല്‍ ഇറാനും യു.എസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരാകുന്നത് ഒമാനാണ്. ഇറാനും യു.എസും തമ്മില്‍ നയതന്ത്ര ബന്ധമില്ലാത്തതിനെ തുടര്‍ന്നാണിത്. ഇരു രാജ്യങ്ങള്‍ക്കും നയതന്ത്ര ബന്ധമുള്ള സൗഹൃദ രാജ്യമെന്ന നിലയിലാണ് ഒമാന്റെ മധ്യസ്ഥത ഇരുവരും അംഗീകരിക്കുന്നത്.
ഒമാനില്‍ ഇറാനുമായി ഉന്നതതല ചര്‍ച്ച നടക്കുമെന്നും താന്‍ തന്നെ അങ്ങോട്ട് പോകുമെന്നും നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നേരിട്ട് യു.എസുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ യു.എസിന് നേരിട്ടുള്ള ചര്‍ച്ചയിലായിരുന്നു താല്‍പര്യം. ചര്‍ച്ചയ്ക്ക് അതീവ താല്‍പര്യമാണ് ഇപ്പോള്‍ അമേരിക്ക കാണിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ നടപടിയോട് ഇറാന് വിശ്വാസവുമില്ല. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വഴിയാണ് ചര്‍ച്ചയ്ക്ക് ട്രംപ് നേരിട്ട് കത്തെഴുതി താല്‍പര്യം പ്രകടിപ്പിച്ചത്. അമേരിക്കയുടെ അസാധാരണ നടപടിയാണിത്.
ഇറാനെതിരേ യു.എസ് ഉപരോധം പിന്‍വലിക്കാതെ ഇറാന്‍ ആണവ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് സമ്മതം മൂളില്ല. തുല്യതയില്ലാത്ത കരാറിന് തങ്ങള്‍ ഒരുക്കമല്ലെന്ന് നേരത്തെ ഇറാന്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മേഖലയിലെ സംഘര്‍ഷം കുറയട്ടെ എന്നാണ് ചര്‍ച്ചയോട് അറബ് രാജ്യങ്ങളുടെ മനോഭാവം.
ഇറാനും യു.എസും തമ്മില്‍ തടവുകാരെ കൈമാറുന്നതും ചര്‍ച്ചയുടെ ഭാഗമായി നടക്കുമെന്ന് ഒമാന്‍ പ്രതിനിധികള്‍ അറിയിച്ചു. ഇറാന്‍ ചര്‍ച്ചയില്‍ അവര്‍ക്ക് സമ്മതമെങ്കില്‍ ഇടപെടാന്‍ ഇസ്‌റാഈലിന് താല്‍പര്യമുണ്ടെന്ന് യു.എസ് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈലിലെ ചര്‍ച്ചയില്‍ പങ്കാളിയാക്കാന്‍ ഇറാന് താല്‍പര്യമില്ല. ഒമാനല്ലാത്ത ഗള്‍ഫ് രാജ്യങ്ങളോടും ഇറാന് താല്‍പര്യമില്ല.
നേരത്തെ വൈറ്റ്ഹൗസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇറാനെ ആണവായുധ വിമുക്തമാക്കണമെന്ന് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ചര്‍ച്ചയ്ക്ക് യു.എസിന് ഇത്ര താല്‍പര്യം. ഇറാന്‍ ആണവായുധ ശക്തിയാകുന്നത് ഇസ്‌റാഈലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന തിരിച്ചറിവ് യു.എസിനും ഉണ്ട്.
Iran's foreign minister to visit Saudi Arabia, Qatar as talks with US continue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍
International
• a day ago
ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit
Trending
• a day ago
ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ
International
• a day ago
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ
National
• a day ago
ഉദ്ദംപൂരിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം; രാജസ്ഥാൻ സ്വദേശിയായ സൈനികന് വീരമൃത്യു
National
• a day ago
ഇടുക്കിയില്‍ വീടിനു തീപിടിച്ച് അമ്മയും മക്കളുമടക്കം നാലുപേര്‍ മരിച്ച നിലയില്‍
Kerala
• a day ago
തൃക്കാക്കര നഗരസഭയിൽ 7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട്
Kerala
• a day ago
വാക്ക് പാലിക്കാതെ പാകിസ്ഥാൻ; വെടിനിർത്തൽ ലംഘിച്ചു
National
• a day ago
Hajj 2025: നിയമവിരുദ്ധമായി മക്കയിലേക്ക് ഹജ്ജിനായി ആളുകളെ ആംബുലൻസിൽ കൊണ്ടുപോയി; ഇന്ത്യക്കാരെ അറസ്റ്റുചെയ്തു സഊദി പോലിസ്
Saudi-arabia
• a day ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• a day ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• a day ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• a day ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• a day ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 2 days ago
ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള നിരവധി സർവീസ് നിർത്തിവെച്ച് ഖത്തർ എയർവെയ്സ്
qatar
• 2 days ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 2 days ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 2 days ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 2 days ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 2 days ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 2 days ago