വിദ്യാര്‍ഥികള്‍ക്ക് ആനക്കാര്യം പകര്‍ന്നു മഹേശ്വരന്‍ നമ്പൂതിരിപ്പാട്
വടക്കാഞ്ചേരി: ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വടക്കാഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ശ്രദ്ധേയമായി.
ഭാരതത്തിലെ സുപ്രസിദ്ധ ആയുര്‍വേദ പാരമ്പര്യ ചികിത്സകനും ആന വൈദ്യനുമായ കുമ്പളങ്ങാട് അവണപറമ്പ് മന മഹേശ്വരന്‍ നമ്പൂതിരിപ്പാടിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ച കുട്ടികള്‍ ആചാര്യ വന്ദനം നടത്തി. മഹേശ്വരന്‍ നമ്പൂതിരിപ്പാടിന് ഉപഹാരം നല്‍കി.
മനയില്‍ വച്ച് നമ്പൂതിരിപ്പാട് കുട്ടികള്‍ക്ക് ആനകളെക്കുറിച്ചും ആയുര്‍വ്വേദ ചികിത്സയെക്കുറിച്ചും ക്ലാസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ വി.ചന്ദ്രശേഖരന്‍ പൊന്നാട അണിയിച്ചു.
വിദ്യാര്‍ഥികളുടെ ഉപഹാരം വിദ്യാര്‍ഥി പ്രതിനിധി കെ.രേഷ്മ കൈമാറി പ്രോഗ്രാം ഓഫിസര്‍ പി.വി വേണുഗോപാലന്‍, പി.അനന്തു, എം.ഹരിത, ബിബിന്‍ അബ്രഹാം, കെ.നവീന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."