HOME
DETAILS

ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്  അന്തരിച്ചു; ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന്‌

  
Web Desk
May 12 2025 | 01:05 AM

Ibrahim Faizi Tirurkkad passed away

മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 

സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍, എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സമസ്ത പ്രവാസി സെല്‍ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ഉസ്‌വ ഈസ്റ്റ് ജില്ലാ കണ്‍വീനര്‍, തിരൂര്‍ക്കാട് റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡന്റ്, തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലിഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ്, ഓസ്‌ഫോജന ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

പിതാവ്: പരേതനായ കുന്നത്ത് മൂസ ഹാജി, മാതാവ്:  ഇയ്യാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: മൂസ അബ്ദുല്‍ ബാസിത് ഫൈസി, ഫള്‌ല സുമയ്യ, സനിയ്യ, ഫാത്തിമ നജിയ്യ, മര്‍യം ജലിയ്യ, മുഹമ്മദ് ബാസിം, സ്വഫ. മരുമക്കള്‍: ആയിശ സകിയ്യ, ഹാഫിസ് ഫൈസല്‍, മുഈനുദ്ദീന്‍ ഹുദവി, മുനീര്‍ ഹുദവി, യാസിര്‍. മറ്റ് സഹോദരങ്ങള്‍: പരേതനായ ഹാജി കെ. മമ്മദ് ഫൈസി, അബൂബക്കര്‍ ഫൈസി. ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് തിരൂര്‍ക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  2 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  2 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  2 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  2 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  2 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  2 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  2 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  2 days ago