HOME
DETAILS

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

  
May 12 2025 | 16:05 PM

Miss Kerala Fish Faces Extinction Threat Amid Rising Demand and Illegal Trade

തിരുവനന്തപുരം:കേരളത്തിലെ ശുദ്ധജല പുഴകളിൽ കാണപ്പെടുന്ന ഏറ്റവും ആകർഷകമായ അലങ്കാര മത്സ്യമായ  'മിസ് കേരള' (Puntius denisonii) വംശനാശ ഭീഷണി നേരിടുന്നു. അടിയന്തരമായി സംരക്ഷിക്കേണ്ടതായുള്ള ഈ മത്സ്യത്തിന്റെ വിപണനവും കയറ്റുമതിയും കഴിഞ്ഞ വർഷങ്ങളിൽ കുതിച്ചുയരുകയാണ്. വിപണിയിൽ 2000 രൂപയിലധികം വിലയിൽ ഈ മത്സ്യങ്ങൾ വിൽക്കപ്പെടുന്നു.അന്തർ സംസ്ഥാനങ്ങൾ മുതൽ അന്തർദേശീയ അലങ്കാര മത്സ്യ വിപണിയിലേക്ക് വരെ ഇവ കടത്തപ്പെടുന്നത് വർഷത്തിൽ 50,000ത്തോളമാണെന്നാണ് കണക്കുകൾ.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച്, മിസ് കേരളക്ക് ഉയർന്ന ഡിമാന്റ് നിലവിലുണ്ട്. തുടർച്ചയായ പിടിക്കലും അനിയന്ത്രിത കച്ചവടവും മിസ്സ് കേരളയുടെ നിലനില്പിനെ തന്നെ വെല്ലുവിളിയാക്കുന്ന തരത്തിലാണ് നീങ്ങുന്നത്. ഒരു കാലത്ത് അച്ചൻകോവിൽ, പമ്പ, ചാലിയാർ തുടങ്ങിയ നദികളിൽ ധാരാളമായി കണ്ടിരുന്ന ഈ മീൻ ഇപ്പൊൾ അപൂർവമായി മാത്രമാണ് ഈ നധികളിൽ കാണപ്പെടുന്നത്. പുതുതായി, കല്ലാറിൽ ഇവയുടെ അപ്രത്യക്ഷത വാർത്തയാകുകയും ചെയ്തു.

ബ്രിട്ടീഷ് മിഷനറി പേരിട്ട സുന്ദരി

മിസ് കേരള എന്ന പദം ഈ മീനിന് നൽകിയത് ബ്രിട്ടീഷ് മിഷനറിയായ ഹെൻറി ബേക്കർ ജൂനിയറാണ്. അദ്ദേഹം കോട്ടയത്തെ മലയരയർ സമൂഹത്തിൽ പ്രവർത്തിച്ചിരുന്നു. മീനിന്റെ ചുവന്ന വരകളും മിനുങ്ങിയ ശരീരവും ഈ പേരിന് കാരണം. ശാസ്ത്രീയമായി ഈ മത്സ്യത്തെ "Puntius denisonii" എന്നാണ് അറിയപ്പെടുന്നത്.

ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയ മത്സ്യം

വംശനാശ ഭീഷണി മൂലം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) മിസ് കേരളയെ "ചെമ്പട്ടിക" (Red List) വിഭാഗത്തിൽ ഉൾപ്പെടുത്തി. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇത്തരം മീനുകൾക്ക് പ്രത്യുല്പാദനശേഷി കുറവായതിനാൽ വർധിച്ച വേട്ടയാടൽ വളരെയധികം അപകടകരമാണ്.

നിയന്ത്രണങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും

2009 മുതൽ കേരള സർക്കാർ മിസ് കേരളയെ പിടികൂടുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഇവയെ പിടികൂടുന്നത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, വീശുവല ഉപയോഗിച്ച് ഇവയെ പിടികൂടുന്നത് നിയമവിരുദ്ധമാണ്. മുൻകൂർ അനുമതിയില്ലാതെ മത്സ്യങ്ങളെ കയറ്റുമതി ചെയ്യുകയാണെങ്കിൽ 1 ലക്ഷം വരെ പിഴ ഈടാക്കുന്നതായും നിയമമുണ്ട്.

പരിസ്ഥിതി പ്രേമികളുടെ മുന്നറിയിപ്പ്

കേരളം മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും അലങ്കാര മത്സ്യ വിപണിയിൽ ഈ മീനിന് വലിയ അംഗീകാരമുണ്ട്. മിസ് കേരളയുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്. എല്ലാ മലയാളികളും ഈ തനതായ സുന്ദരിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ചിറകടിക്കുന്ന ഒരു മലയാളി അലങ്കാര സുന്ദരിയുടെ വംശം നിലനിര്‍ത്തണമെങ്കില്‍, ഓരോരുത്തരും കൃത്യമായ ബോധവത്കരണം സ്വീകരിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമിച്ചിരിക്കുന്നു.

The ornamental freshwater fish known as 'Miss Kerala' (Puntius denisonii), once abundant in Kerala’s rivers, is now facing the threat of extinction due to overfishing and illegal trade. Named by British missionary Henry Baker Jr., the fish is highly valued in the aquarium trade, fetching prices above ₹2,000 each. Despite being protected since 2009, nearly 50,000 of these fish are traded annually. Conservationists warn that without strict regulation and public awareness, this native beauty may vanish from Kerala’s rivers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  14 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  15 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  16 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  16 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  16 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  17 hours ago