HOME
DETAILS

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

  
May 12 2025 | 14:05 PM

Kerala University VC Faces SFI Heat Over Alleged Threats to Students

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ കർശനമായ ആരോപണങ്ങളുമായി രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള സെമിനാർ വിലക്കിയതിനെ തുടർന്ന് വിമർശനം ശക്തമാകുകയാണ്. “വിദ്യാർത്ഥികളെ തേടി എൻഐഎ വരും” എന്നഭീഷണിയുണ്ടാക്കുന്ന തരത്തിലാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.

സെമിനാർ വിലക്ക് വിവാദത്തിൽ

കേരള സർവകലാശാലയിലെ തമിഴ് വിഭാഗം ആസൂത്രണം ചെയ്തിരുന്ന സെമിനാർ “ദേശവിരുദ്ധം” എന്ന ചൂണ്ടിക്കാട്ടി  വി.സി അത് വിലക്കുകയായിരുന്നു. സെമിനാറിന് അടിസ്ഥാനമായത്, ഭീകരാക്രമണത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന വിമർശനം ഉൾക്കൊണ്ട ലേഖനമായിരുന്നു. സെമിനാർ വിലക്കിയ വിവരം ഗവർണറെയും വി.സി അറിയിച്ചിരുന്നു.

തുടർന്ന്, വിഭാഗം മേധാവി രജിസ്ട്രാറിന് വിശദീകരണം നൽകി. ലേഖനം ആസ്പദമാക്കിയുള്ള ചർച്ചയ്ക്ക് നിർദ്ദേശം നൽകിയ ഗവേഷക വിദ്യാർത്ഥി മാപ്പ് പറഞ്ഞതായും വിഭാഗം മേധാവി അറിയിച്ചു.

“വി.സി ആർഎസ്എസ് ശൈലിയിലാണുള്ളത്” – എസ്എഫ്ഐ

വിദ്യാർത്ഥികളെ രാജ്യവിരുദ്ധർ എന്ന് വിളിച്ച വി.സി പ്രസ്താവന പിൻവലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. “രാഷ്ട്രീയ നിലപാടുകൾ വിദ്യാർത്ഥികൾ പറയുമ്പോൾ രാജ്യവിരുദ്ധർ ആക്കാനാണ് ശ്രമം. ഇതിന് കനത്ത തിരിച്ചടി ഉണ്ടായിരിക്കും. കേരളത്തിലെമ്പാടും വി.സിയുടെ കോലം കത്തിക്കും” എന്നും എസ്എഫ്ഐ വ്യക്തമാക്കി.

ആരോഗ്യ സർവകലാശാല യൂണിയൻ ഉദ്ഘാടന വേദിയിൽ യുദ്ധവിരുദ്ധ ബോർഡ് വെച്ചതിന് വിദ്യാർത്ഥികളെ വിസി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ പ്രതിഷേധം ശക്തമായത്. “വി.സിയുടെ ഭാഷയും സമീപനവും ബിജെപി നേതാക്കളുടെതിന്റെ പകർപ്പാണ്” എന്നതും ആക്ഷേപമായി എസ്എഫ്ഐ ഉന്നയിച്ചു.

“വി.സി മാപ്പ് പറയണം” – ആവശ്യം ശക്തമാകും

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന സമീപനം വിപത്തായി മാറുന്നമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. “വി.സി മാപ്പ് പറയണം. മാപ്പ് പറയാൻ അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല; ആർഎസ്എസ് ശാഖയിൽ അതും പഠിപ്പിക്കുന്നുണ്ടല്ലോ,” എന്നായിരുന്നു എസ്എഫ്ഐയുടെ കടുത്ത വിമർശനം.

The Students' Federation of India (SFI) has launched a strong protest against Kerala University Vice-Chancellor Dr. Mohan Kunnummal, accusing him of intimidating students by threatening National Investigation Agency (NIA action). The controversy erupted after the VC canceled a Tamil Department seminar linked to a critical article about the Pahalgam terror attack. SFI claims the VC is pushing an RSS agenda, labeling students anti-national and suppressing academic freedom. They demand an apology and warn of statewide protests, including symbolic effigy burnings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  10 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  10 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  10 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  11 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  11 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  11 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  12 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  12 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  12 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  12 hours ago