HOME
DETAILS

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

  
May 12 2025 | 16:05 PM

Toni Kroos will play for Real Madrid again the football world is excited

മാഡ്രിഡ്: ജർമൻ ഇതിഹാസം ടോണി ക്രൂസ് വീണ്ടും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടി ബൂട്ട് കെട്ടും. റയൽ മാഡ്രിഡ് ലെജൻഡ്‌സും ബൊറൂസിയ ഡോർട്ട്മുണ്ട് ലെജൻഡ്‌സും തമ്മിലുള്ള മത്സരത്തിലാണ് ടോണി ക്രൂസ് റയലിനായി വീണ്ടും കളിക്കാൻ എത്തുക. കൊറാസോൺ ക്ലാസിക് മാച്ചിന്റെ 12-ാം പതിപ്പിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ജൂൺ ഏഴിന് സാൻ്റിയാഗോ ബെർണബ്യൂവിൽ വെച്ചാണ് മത്സരം നടക്കുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ക്രൂസ് ഇക്കാര്യം ഫുട്ബോൾ ലോകത്തിന് മുന്നിൽ അറിയിച്ചത്. റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ടോണി ക്രൂസ് വീണ്ടും പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. 

2024 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിലാണ് ക്രൂസ് റയലിനായി അവസാനമായി കളിച്ചത്. വെംബ്ലിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ തങ്ങളുടെ ചരിത്രത്തിലെ പതിഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. 2024 മെയ് 25ന് റയൽ ബെറ്റിസിനെതിരെയാണ് ലാ ലിഗയിൽ താരം അവസാനമായി സാന്റിയാഗോ ബെർണബ്യൂവിൽ  കളിച്ചത്. ആ മത്സരം ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. 

ഈ മത്സരത്തിൽ ടോണി ക്രൂസിന് പുറമെ ഐക്കർ കാസിയസ്, പെപ്പെ, മാർസെലോ എന്നീ താരങ്ങളും റയലിനായി കളിക്കും. മത്സരത്തിൽ നിന്നും ലഭിക്കുന്ന വരുമാനം സ്‌പാനിഷ് ക്ലബ്ബിന്റെ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന സാമൂഹിക പദ്ധതികൾക്കായാണ് നൽകുക. 

Toni Kroos will play for Real Madrid again the football world is excited



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago