HOME
DETAILS

ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

  
May 12 2025 | 13:05 PM

Aster Al Raffa launches Walk Again Advanced Robotic Rehabilitation Center

മസ്‌കത്ത്: ജി സി സിയിലെ മുന്‍നിര സംയോജിത ആരോഗ്യപരിചര ദാതാവായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന് കീഴിലുള്ള ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റള്‍സ് ആന്‍ഡ് ക്ലിനിക്സ്, ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ തുറന്നു. മസ്‌കത്തിലെ അല്‍ ഗുബ്രയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സുല്‍ത്താനേറ്റില്‍ ഇത്തരത്തിലുള്ള ആദ്യ സൗകര്യമാണിത്. ആരോഗ്യപരിചരണ നൂതനത്വത്തില്‍ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുന്ന ഈ കേന്ദ്രം, മേഖലയില്‍ ഉടനീളം ന്യൂറോ റിഹാബിലിറ്റേഷനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിംഗ്- ഹെല്‍ത്്ത റഗുലേഷന്‍ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്‌മദ് ബിന്‍ സാലിം അല്‍ മന്ദാരി കേന്ദ്രം ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് യു എ ഇ, ഒമാന്‍, ബഹ്റൈന്‍ സി ഇ ഒ ഡോ. ഷെര്‍ബാസ് ബിച്ചു, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് യു എ ഇ, ഒമാന്‍ ഡെപ്യൂട്ടി സി ഇ ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാഹുല്‍ കടവക്കോല്‍, വാക്ക് എഗെയ്ന്‍ ഇന്ത്യ സി ഇ ഒ ഡോ. സച്ചിന്‍ കന്ധാരി, മറ്റ് പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.

സ്പെഷ്യലൈസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സൗകര്യം പരിചയപ്പെടുത്തുന്ന രാജ്യത്ത ആദ്യ സ്വകാര്യ ആശുപത്രികളിലൊന്നാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍. രോഗമുക്തിക്ക് വിവിധ തലത്തിലുള്ള സമീപനം ഇത് വാഗ്ദാനം ചെയ്യുന്നു. ന്യൂറോളജി, നട്ടെല്ല്, സ്ട്രോക്ക് സംബന്ധിയായവ, സ്പോര്‍ട്സ് പരുക്കുകള്‍ തുടങ്ങിയവയുള്ള രോഗികള്‍ക്ക് പിന്തുണ നല്‍കാന്‍ നൂതന റോബോട്ടിക് സാങ്കേതികവിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്. മൂന്ന് നിലകളാണ് സെന്ററിനുള്ളത്. സ്ട്രോക്ക്, സ്പൈനല്‍ കോഡ് പരുക്ക് (എസ് സി ഐ), ട്രോമാറ്റിക് മസ്തിഷ്‌ക പരുക്ക് (ടി ബി ഐ), സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ സ്‌ക്ലെറോസിസ്, മോട്ടോര്‍ ന്യൂറോണ്‍ രോഗങ്ങള്‍ അടക്കമുള്ള വിവിധ അവസ്ഥകള്‍ക്ക് വിദഗ്ധ പുനരധിവാസ സൗകര്യം ഈ സെന്റര്‍ പ്രദാനം ചെയ്യുന്നു. അന്താരാഷ്ട്ര പരിചരണ മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചികിത്സ നല്‍കുന്നു.

ന്യൂറോളജി, സ്പൈന്‍, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മള്‍ട്ടിഡിസിപ്ലിനറി എക്സലന്‍സ് സെന്റര്‍ ആയാണ് ഇതിനെ വിഭാവനം ചെയ്തത്. സങ്കീര്‍ണമായ പരുക്കുകളില്‍ നിന്ന് വിമുക്തി നേടുന്നവര്‍ക്കും ന്യൂറോളജിക്കല്‍ തകരാര്‍ ഉള്ളവര്‍ക്കും മികച്ച പരിചരണമാണ് നല്‍കുന്നത്. ചലിക്കാന്‍ കഷ്ടപ്പെടുന്ന രോഗികളെ സഹായിക്കുന്ന റോബോട്ടിക് എക്സോസ്‌കെലട്ടണ്‍ ആയ സൈബര്‍ഡൈന്‍ എച്ച് എ എല്‍ ആണ് ഈ കേന്ദ്രത്തിലെ പരമപ്രധാന സവിശേഷത. പേശികളില്‍ നിന്നുള്ള ജൈവവൈദ്യുത സിഗ്‌നകള്‍ ഉപയോഗിച്ച് സൈബര്‍ഡൈന്‍ എച്ച് എ എല്‍ നടക്കാനും അവയവം ചലിപ്പിക്കാനും സാധ്യമാക്കുന്നു. ബ്രെയ്ന്‍- കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബി സി ഐ) ഉപയോഗിക്കുന്ന റിക്കവറിക്സ് പ്രോ സിസ്റ്റവുമുണ്ട്. സ്ട്രോക്കിനും സ്‌ക്ലെറോസിസ് റിഹാബിലിറ്റേഷനുമാണ് ഇതുപയോഗിക്കുന്നത്. നടത്തം, ചലനം എന്നിവയെ വര്‍ധിപ്പിക്കുന്ന വൈബ്രേഷന്‍ തെറാപി സംവിധാനമായ വൈബ്രാമൂവ് എന്ന സൗകര്യവുമുണ്ട്. ന്യൂറോ റിഹാബിലിറ്റേഷന്‍ സംവിധാനമായ ലൂണ ഇ എം ജി, റോബോട്ടിക് അപ്പര്‍ ലിംബ് റിഹാബിലിറ്റേഷന്‍ ഉപകരണമായ മീസ്സ ഒ ടി (Meissa OT) തുടങ്ങിയ നൂതനത്വങ്ങള്‍ വിവിധ അവസ്ഥകളിലുള്ള രോഗികളുടെ സമഗ്ര വിമുക്തി ഉറപ്പുവരുത്തുന്നു.

ചലന വൈകല്യങ്ങള്‍ക്കുള്ള ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, ചികിത്സയെ ചെറുക്കുന്ന അപസ്മാരത്തിനുള്ള വേഗസ് നെര്‍വ് സ്റ്റിമുലേഷന്‍ അടക്കമുള്ള നൂതന ന്യൂറോമോഡുലേഷന്‍ ചികിത്സകളും ഈ സെന്റര്‍ വാഗ്ദാനം ചെയ്യുന്നു. ഈ സാങ്കേതികവിദ്യകളോടൊപ്പം ഫംഗ്ഷണല്‍ ഇലക്ട്രിക്കല്‍ സ്റ്റിമുലേഷന്‍ കൂടിയാകുമ്പോള്‍ പേശീകരുത്ത് വര്‍ധിപ്പിക്കുകയും സ്വതന്ത്രമായ ചലനം വീണ്ടെടുക്കാന്‍ രോഗികളെ സഹായിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ന്യൂറോസയന്‍സസ്, ഓര്‍ത്തോപീഡിക്, സ്പൈന്‍, റ്യൂമട്ടോളജി തുടങ്ങിയവയില്‍ വിദഗ്ധരായ ദേശീയ, അന്തര്‍ദേശീയ സംഘമാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ കരുത്ത്. ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സിലെ വാസ്‌കുലാര്‍ ന്യൂറോളജിസ്റ്റും ന്യൂറോഇന്റര്‍വെന്‍ഷണലിസ്റ്റുമായ കണ്‍സള്‍ട്ടന്റ് ഡോ. അലി അല്‍ ബലൂഷിയാണ് ടീമിനെ നയിക്കുന്നത്. സങ്കീര്‍ണമായ ന്യൂറോളജിക്കല്‍, മസ്‌കുലോസ്‌കെലറ്റല്‍ അവസ്ഥകളെ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ നീണ്ട നിരയുമുണ്ട്.

പരുക്കിന് ശേഷം മസ്തിഷ്‌കം സ്വയം തന്നെ പുനഃസംഘടിക്കുന്ന പ്രക്രിയയായ ന്യൂറോപ്ലാസ്റ്റിസിറ്റിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച്, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഒരുക്കിയ വിവിധ തരം ചികിത്സകളിലൂടെ ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ ഹോസ്പിറ്റല്‍ രോഗവിമുക്തിക്ക് സൗകര്യമുണ്ടാക്കുന്നു. പുതിയ നാഡീ ബന്ധങ്ങള്‍ രൂപപ്പെടുത്താനുള്ള മസ്തിഷ്‌കത്തിന്റെ ശേഷിക്ക് എളുപ്പം നല്‍കുന്ന യു എസ് എഫ് ഡി എ അംഗീകരിച്ച സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. നാഡീവ്യൂഹ അവസ്ഥകളുടെ റിഹാബിലിറ്റേഷനില്‍ സുപ്രധാന ഘടകമാണിത്.

ഡോ. അഹ്‌മദ് ബിന്‍ സാലിം അല്‍ മന്ദാരി- ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിംഗ്, ഹെല്‍ത്ത് റഗുലേഷന്‍ അണ്ടര്‍ സെക്രട്ടറി: ഈ ലോകോത്തര കേന്ദ്രം ഒമാനില്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. നമ്മുടെ ജനങ്ങള്‍ക്ക് വളരെ സമീപത്തായി നൂതന റിഹാബിലിറ്റേഷന്‍ പരിചരണം ലഭിക്കാന്‍ ഇത് സഹായിക്കും. നൂതന ആരോഗ്യപരിചരണത്തിനുള്ള മുന്‍നിര ഹബ് ആയി ഒമാനെ വളര്‍ത്തുകയെന്ന ഞങ്ങളുടെ ദര്‍ശനമാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി മികച്ച മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവരാനും വിജയം ഉറപ്പുവരുത്താനും സ്വകാര്യ ആരോഗ്യ മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഒമാന്‍ സര്‍ക്കാറും ആരോഗ്യ മന്ത്രാലയവും തുടരും. ദേശീയ നിലവാരത്തിലുള്ള റിഹാബിലിറ്റേഷന്‍ കേന്ദ്രം രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമല്ല പ്രയോജനപ്പെടുക. മറിച്ച്, ഒമാന് പുറത്തുള്ള രോഗികളെയും ആകര്‍ഷിക്കും. അങ്ങനെ ലോകോത്തര ചികിത്സാ കേന്ദ്രമെന്ന ഒമാന്റെ സ്ഥാനത്തെ ബലപ്പെടുത്തും.

ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍: ഒമാനിലെയും മേഖലയിലെയും രോഗികള്‍ക്ക് ലോകോത്തര റിഹാബിലിറ്റേഷന്‍ പരിചരണം പ്രാപ്യമാക്കുന്ന മഹത്തായ ചുവടുവെപ്പാണ് ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍. നൂതന ആരോഗ്യപരിചരണ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന ആസ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കേന്ദ്രം. ഒരുവേള അസംഭവ്യമെന്ന് ചിന്തിച്ച രോഗമുക്തി സാധ്യമാക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്ത് രോഗികളുടെ ജീവിതത്തെ ഈ കേന്ദ്രം സംശയലേശമന്യേ മാറ്റിമറിക്കും. 'ഒമാനില്‍ തന്നെ ചികിത്സിക്കൂ' എന്ന ഞങ്ങളുടെ സംരഭത്തിലൂടെ, നൂതന പരിചരണത്തിനായി രാജ്യത്തെ ജനങ്ങള്‍ക്ക് വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യം തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, ആരോഗ്യ പരിചരണ മികവില്‍ ഒമാനെ ആഗോള നേതാവാക്കുകയും ചെയ്യും.

അലിഷ മൂപ്പന്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍- ഗ്രൂപ്പ് സി ഇ ഒ: എല്ലാവര്‍ക്കും പ്രാപ്യമായ നൂതന രോഗീകേന്ദ്രീകൃത പരിചരണമെന്ന ഞങ്ങളുടെ ദൗത്യത്തില്‍ വഴിത്തിരിവിന്റെ നിമിഷത്തെയാണ് ഒമാനിലെ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം അടയാളപ്പെടുത്തുന്നത്. നൂതനത്വത്തിലൂടെയും കരുതലിലൂടെയും ആസ്റ്ററില്‍ വെച്ച് ജീവിതങ്ങളെ മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആ കാഴ്ചപ്പാടിനെയാണ് ഈ കേന്ദ്രം സാക്ഷാത്കരിക്കുന്നത്. ന്യൂറോളജിക്കല്‍, മസ്‌കുലോസ്‌കെലെറ്റല്‍ അവസ്ഥകളുള്ള രോഗികള്‍ക്ക് നൂതന വിമുക്തി പരിഹാരങ്ങളും പ്രതീക്ഷയും ഈ കേന്ദ്രം നല്‍കുന്നു. ഒമാനിലെ സാന്നിധ്യം വിപുലീകരിക്കുന്ന ഈ ഘട്ടത്തിലും, വിദഗ്ധ ചികിത്സ, മേഖലയിലെ ആരോഗ്യപരിചരണ മികവിനുള്ള മുന്‍നിര കേന്ദ്രമാക്കി രാജ്യത്തെ മാറ്റുക എന്നിവ സുഗമമാക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമായിരിക്കും.

ഡോ. സച്ചിന്‍ കന്താരി, വാക്ക് എഗെയ്ന്‍ ഇന്ത്യ സി ഇ ഒ: ന്യൂറോ റിഹാബിലിറ്റേഷനിലെ മുന്‍നിര ദാതാവ് എന്ന നിലയ്ക്ക്, ഒമാനിലേക്ക് നൂതന റോബോട്ടിക് റിഹാബിലിറ്റേഷന്‍ കൊണ്ടുവരാന്‍ ആസ്റ്ററുമായി കൈകോര്‍ക്കാനായതില്‍ വാക്ക് എഗെയ്ന് ഏറെ സന്തോഷമുണ്ട്. ഉന്നത നിലവാരത്തിലുള്ള പരിചരണം നല്‍കാന്‍ ആഗോള വൈദഗ്ധ്യവും ദേശീയ നിലവാരത്തിലുള്ള സാങ്കേതികവിദ്യയും സാധ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
ന്യൂറോ റിഹാബിലിറ്റേഷനിലെ ക്ലിനിക്കല്‍ മികവില്‍ വലിയൊരു ഐതിഹാസികതയാണ് വാക്ക് എഗെയ്ന്‍ കൊണ്ടുവരുന്നത്. വ്യക്തിഗത ചികിത്സാ ചടങ്ങള്‍ അനുസരിച്ച് റോബോട്ടിക്സിനെ സംയോജിപ്പിക്കുന്നതില്‍ വലിയ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് സ്വന്തമായുണ്ട്. ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ ഹോസ്പിറ്റലില്‍ അവതരിപ്പിച്ച സാങ്കേതികവിദ്യകളും വൈദഗ്ധ്യവും കാരണം, ഒമാനിലെ രോഗികള്‍ക്ക് ഇനി വിദേശത്തേക്ക് പോകാതെ ആഗോള നിലവാരത്തിലുള്ള റിഹാബിലിറ്റേഷന്‍ സൗകര്യങ്ങള്‍ ലഭിക്കും.

ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് പുറമെ, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ഭാഗഭാക്കാകുകയും അങ്ങനെ ന്യൂറോ- റിഹാബിലിറ്റേഷനിലും നൂതനത്വത്തിലും കേന്ദ്രത്തിന്റെ പങ്ക് സ്ഥാപിക്കുകയും ചെയ്യും. ഈ സംരംഭം ഒമാന്റെ ആരോഗ്യപരിചരണ മേഖലയെ കൃത്യമായി ശക്തിപ്പെടുത്തും. ഉന്നത നിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതികവിദ്യകളും വീടിനടുത്ത് തന്നെ വിദഗ്ധ സേവനങ്ങളും ഒരുക്കുകയെന്ന സുല്‍ത്താനേറ്റിന്റെ പ്രവിശാലമായ ദര്‍ശനത്തിന് സംഭാവന നല്‍കുകയും ചെയ്യും. മികവിന്റെ മേഖലാ കേന്ദ്രമെന്ന നിലയ്ക്ക്, നൂതന റോബോട്ടിക് റിഹാബിലിറ്റേഷന്‍ അന്വേഷിക്കുന്ന ജി സി സി, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എന്നീ മേഖലകളില്‍ നിന്ന് രോഗികളെ ആകര്‍ഷിക്കും.

രോഗികളെ ശാക്തീകരിക്കാനും സ്വയംപര്യാപ്തത നേടാനും ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുമാണ് റോബോട്ടിക് റിഹാബിലിറ്റേഷനിലൂടെ ഈ കേന്ദ്രം ലക്ഷ്യം വെക്കുന്നത്.

ജി സി സിയിലെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എഫ് ഇസഡ് സിയെ കുറിച്ച്

1987ല്‍ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മുന്‍നിരയിലുള്ള സമഗ്ര ആരോഗ്യ പരിപാലന ദാതാവാണ്. ജി സി സിയിലെ അഞ്ചു രാജ്യങ്ങളിലും ജോര്‍ദാനിലും ശക്തമായ സാന്നിധ്യമുണ്ട്. 'ഞങ്ങള്‍ നിങ്ങളെ നല്ലതുപോലെ പരിചരിക്കും' എന്ന വാഗ്ദാനത്തോടെ പ്രാഥമിക ഘട്ടം മുതല്‍ നാലാം ഘട്ടം വരെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിപാലനം നല്‍കുകയെന്ന ദര്‍ശനത്തിലാണ് ആസ്റ്ററിന്റെ പ്രതിബദ്ധത. ജി സി സിയില്‍ 15 ആശുപത്രികള്‍, 122 ക്ലിനിക്കുകള്‍, 313 ഫാര്‍മസികള്‍ ഉള്‍പ്പെടെ നൂതന സംയോജിത ആരോഗ്യപരിപാലന മാതൃകയാണ് കമ്പനിയുടേത്. ആസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബ്രാന്‍ഡുകള്‍ വഴിയാണ് ഈ സ്ഥാപനങ്ങള്‍ ജി സി സിയിലെ എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കുന്നത്. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റിയും ഫിസിക്കല്‍- ഡിജിറ്റല്‍ വഴികളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം ഉറപ്പുവരുത്തിയും ആസ്റ്റര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. മേഖലയിലെ തന്നെ ആദ്യ ആരോഗ്യപരിപാലന സൂപ്പര്‍ ആപ്പ് ആയ മൈആസ്റ്റര്‍ (myAster)  തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. നൂതനത്വത്തിലും രോഗീകേന്ദ്രീകൃത സമീപനത്തിലുമാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.

Aster Al Raffa launches Walk Again Advanced Robotic Rehabilitation Center



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും

uae
  •  a day ago
No Image

ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

Kerala
  •  a day ago
No Image

പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ

crime
  •  a day ago
No Image

നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം

uae
  •  a day ago
No Image

ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം

International
  •  a day ago
No Image

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; ഹൈക്കോടതി നോട്ടിസ് അയച്ചു, സിപിഎം - ബിജെപി ഡീൽ ആരോപണമുയർന്ന കേസ് വീണ്ടും കോടതിയിൽ 

Kerala
  •  a day ago
No Image

ഹൈവേകളിൽ വൃത്തിയില്ലാത്ത ടോയ്‌ലറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? പരാതി നൽകിയാൽ 1000 രൂപ ഫാസ്ടാഗ് റീചാർജ് സമ്മാനം

National
  •  a day ago
No Image

ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ

uae
  •  a day ago
No Image

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

Kerala
  •  a day ago
No Image

കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രം​ഗത്ത്

Cricket
  •  a day ago

No Image

സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ

crime
  •  a day ago
No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  a day ago