
കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്ത്തകന് ഉള്‍പെടെ നിരവധി പേര് കൊല്ലപ്പെട്ടു

ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ബോംബ് വര്‍ഷിച്ച് ഇസ്റാഈല്‍. ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. ഹസന് ഇസ്ലേഹ് ആണ് നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേരത്തെയുണ്ടായ പരുക്കുകള്‍ക്ക് ചികിത്സയിലായിരുന്നു ഹസന്. ഇസ്റാഈല്‍ ഭീകരതയെ ലോകത്തിനെ മുന്നില്‍ കൊണ്ടുവന്ന നിരവധി മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഗസ്സയിലെ ഇസ്റാഈല്‍ വംശഹത്യാ ആക്രമണങ്ങളില്‍ ഇതുവരെ 200നടുത്ത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. 178 പേര് കൊല്ലപ്പെട്ടതായി സി.പി.ജെ (committee to protect journalists) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 170 പേര് ഫലസ്തീന് മാധ്യമപ്രവര്‍ത്തരാണ്.രണ്ട് ഇസ്റാഈലി ആര് ലബനീസ് മാധ്യമപ്രവര്‍ത്തകരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 93 പേര്‍ക്ക് പരുക്കേറ്റതായും രണ്ട് പേരെ കാണാതായതായും 83 പേരെ അറസ്റ്റ് ചെയ്തതായും സി.പി.ജെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, ഗസ്സയില്‍ തടവിലാക്കിയ ഇസ്റാഈലി അമേരിക്കന്‍ ബന്ദിയായ ഏദന്‍ അലക്സാണ്ടറിനെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഹമാസ് തടവിലാക്കിയ അവസാനത്തെ അമേരിക്കന്‍ ബന്ദിയെന്ന് കരുതപ്പെടുന്ന അലക്സാണ്ടറെ മോചിപ്പിച്ചത്. അലക്സാണ്ടറുടെ കുടുംബം അദ്ദേഹത്തെ സ്വീകരിക്കാനായി ഇന്നലെ വൈകിട്ട് ഹെലികോപ്റ്ററില്‍ ഇസ്റാഈലി വ്യോമതാവളത്തിലെത്തി.
ട്രംപിന്റെ വരവോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഹമാസ്. യു.എസില്‍ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഏദന്റെ മോചനം. വെടിനിര്‍ത്തല്‍ കരാറിലെത്താനും ഉപരോധത്താല്‍ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഹമാസ് പറഞ്ഞു.
ഖാന് യൂനുസില്‍ വച്ച് റെഡ് ക്രോസ് വാഹനത്തിലാണ് ഏദനെ കൈമാറിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിലേക്കു നയിക്കുന്ന സജീവമായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുന്നതിന് സന്നദ്ധമായാല്‍ മുഴുവന്‍ തടവുകാരെയും കൈമാറുമെന്നും ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇത് ഒരു നല്ല പുരോഗതിയാണ്. കൂടാതെ മറ്റു നാല് അമേരിക്കക്കാരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഹമാസിനോട് ആവശ്യപ്പെടുമെന്നും യു.എസ് പ്രത്യേക പ്രതിനിധി ആദം ബോഹ്ലര് പറഞ്ഞു. ഗസ്സയില്‍ തടവിലാക്കപ്പെട്ട യു.എസ് ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിന് യു.എസ് മുമ്പും ഹമാസുമായി ചര്‍ച്ച നടത്തിയിരുന്നു.
ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് 38 ബന്ദികളെ വിട്ടയച്ചിരുന്നു. മാര്‍ച്ചില്‍ ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ കര, വ്യോമ ആക്രമണം പുനരാരംഭിച്ചു. ശേഷിക്കുന്ന 59 ബന്ദികളെ മോചിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്റാഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ശക്തമായ കരാറിന്റെ ഭാഗമായി മാത്രമേ ബന്ദികളെ മോചിപ്പിക്കൂവെന്നാണ് ഹമാസ് നിലപാട്.
2023 ഒക്ടോബര്‍ ഏഴിന് പിടികൂടിയ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്നും ഇസ്റാഈല്‍ ഗസ്സയില്‍നിന്ന് പൂര്‍ണമായും പിന്മാറിയാല് സ്ഥിരമായ വെടിനിര്‍ത്തലിന് സമ്മതിക്കുമെന്നും ഹമാസ് അറിയിച്ചു. ഗസ്സയുടെ മൂന്നിലൊന്ന് പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോള്‍ തന്നെ ഇസ്റാഈലിന്റെ കൈകളിലാണ്. മാര്‍ച്ച് മുതല്‍ ഗസ്സയിലേക്കുള്ള സഹായത്തിന് കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്റാഈല്‍.
അതേസമയം ഏദന്‍ അലക്സാണ്ടറുടെ മോചനം ഇസ്റാഈല്‍ സൈന്യം നടത്തുന്ന കടുത്ത സമ്മര്‍ദത്തിന്റെ ഫലമാണെന്ന് സൈനിക വക്താവ് ഡേവിഡ് മെന്‍സര്‍ അവകാശപ്പെട്ടു. വെടിനിര്ത്തലനി ഇസ്റാഈല്‍ സമ്മതിച്ചിട്ടില്ലെന്നും ഏദന്‍ പോകാന്‍ സുരക്ഷിതമായ പാത ഒരുക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ വിശദീകരിച്ചു.
An Israeli airstrike on Gaza’s Nasser Hospital has killed journalist Hassan Eslaih, raising the toll of slain reporters to nearly 200 since the conflict began. Meanwhile, Hamas released American hostage Eden Alexander amid hopes of a ceasefire deal ahead of Trump’s Middle East visit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം
Kerala
• 2 days ago
ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്സിൻ കുരിക്കളുടെ ജീവിതയാത്ര
Kerala
• 2 days ago
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം
Kerala
• 2 days ago
വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്
Kerala
• 2 days ago
നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം
Kerala
• 2 days ago
മഴക്കാലത്ത് ലഭ്യത കുറഞ്ഞിട്ടും വില ലഭിക്കാതെ റബർ കർഷകർ
Kerala
• 2 days ago
'മാർഗദീപ'ത്തിലും വിവേചനം; മുസ്ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്
Domestic-Education
• 2 days ago
ഓപ്പറേഷന് സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്
National
• 2 days ago
ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്റാഈല്‍; ഇറാന് ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്
International
• 2 days ago
നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ്
Kerala
• 3 days ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 3 days ago
എക്സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 3 days ago
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്റാഈലിന് കനത്ത തിരിച്ചടി
International
• 3 days ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 3 days ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 3 days ago
ഇംഗ്ലണ്ടിന്റെ മണ്ണിൽ ജെയ്സ്വാളിന്റെ റെക്കോർഡ് വേട്ട; സെഞ്ച്വറി അടിച്ച് നേടിയത് സ്വപ്നനേട്ടം
Cricket
• 3 days ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 days ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 3 days ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 3 days ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 3 days ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 3 days ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 3 days ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 3 days ago