HOME
DETAILS

ചങ്ങരംകുളം കോക്കൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

  
Web Desk
May 13 2025 | 08:05 AM

obit news-haneefa

റാസൽഖൈമ: ചങ്ങരംകുളം കോക്കൂർ സ്വദേശി വലിയവളപ്പിൽ മുഹമ്മദ് ഹനീഫ (47) റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റാസൽഖൈമ കേരള ഹൈപ്പർ മാർക്കറ്റ് ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന ഹനീഫ ചൊവ്വാഴ്ച പുലർച്ചെ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് റാസൽഖൈമ ഖലീഫ ആശുപത്രിയിലാണ് മരിച്ചത്. കോക്കൂർ വലിയവളപ്പിൽ മൊയ്‌തുവാണ് ഹനീഫയുടെ പിതാവ്. ഭാര്യ: ഷാനിബ. മക്കൾ: ഹനാൻ, അദ്‌നാൻ, അഫ്‌നാൻ. സഹോദരങ്ങൾ: ഫാറൂഖ്, അലി, സിദ്ദീഖ്, പരേതനായ ഫഖ്‌റുദ്ദീൻ, ആസ്യ, സുഹറ, സുബൈദ, റുഖിയ.

റാസൽഖൈമ കെ.എം.സി.സി റെസ്ക്യൂ വിംഗ് കൺവീനറും റാക് എസ്.കെ.എസ്.എസ്.എഫ് സ്‌റ്റേറ്റ് ട്രഷററുമായ ഫൈസൽ പുറത്തൂരിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ദുബൈ സോനാപൂർ എംബാം സെൻ്ററിലെത്തിച്ച ഹനീഫയുടെ മൃതദേഹം രാത്രി നാട്ടിലേക്ക് കൊണ്ടു പോകും.

റാസൽഖൈമ-പൊന്നാനി മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ട് കൂടിയായി പ്രവർത്തിച്ചിരുന്ന ഹനീഫ സാംസ്കാരിക-ജീവകാരുണ്യ രംഗങ്ങളിലും സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പരിചിത വൃത്തങ്ങളിൽ വേദന പടർത്തി. എല്ലാവരോടും ഹൃദ്യമായി പെരുമാറിയിരുന്ന പൊതു പ്രവർത്തകനെ കൂടിയാണ് നഷ്ടമായത്. ഹനീഫയുടെ നിര്യാണത്തിൽ റാസൽഖൈമ കേരള ഗ്രൂപ് ചീഫ് മാനേജിങ് ഡയരക്ടർ ഹസൻ ഹാജി, മാനേജിങ് ഡയരക്ടർ അബൂബക്കർ എന്നിവർ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  17 hours ago
No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  18 hours ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ-ലൈംഗിക പരാമർശം: ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  18 hours ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  18 hours ago
No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  18 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  18 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  19 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  20 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  21 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  21 hours ago