HOME
DETAILS

റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്

  
May 14 2025 | 06:05 AM

Motorbike Delivery Services Temporarily Suspended in Riyadh  Heres Why

റിയാദ്: റിയാദിലെ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാങ്കേതികമായ അപ്‌ഡേറ്റുകള്‍ക്കായാണ് അധികൃതര്‍ ചൊവ്വാഴ്ച മുതല്‍ റിയാദിലെ മോട്ടോര്‍ ബൈക്കുകള്‍ വഴിയുള്ള ഡെലിവറി ആപ്പ് സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മോട്ടോര്‍ബൈക്കുകള്‍ വഴിയുള്ള ഡെലിവറി സേവനം ലഭ്യമാകുകയില്ല.

ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് കണക്ഷന്‍ സിസ്റ്റത്തില്‍ ഷെഡ്യൂള്‍ ചെയ്ത സാങ്കേതിക അപ്‌ഡേറ്റുകള്‍ നടപ്പിലാക്കാന്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ജിടിഎ) ഡെലിവറി ആപ്പ് കമ്പനികളെ അറിയിച്ചതായി സഊദി പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തു. 

സാങ്കേതിക സംവിധാനങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതുവരെ ആപ്പ് ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ ബൈക്ക് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ജിടിഎ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

സാങ്കേതിക അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സേവനം യാന്ത്രികമായി പുനരാരംഭിക്കുമെന്നും സിസ്റ്റം തയ്യാറായിക്കഴിഞ്ഞാല്‍ ഓപ്പറേറ്റിംഗ് കമ്പനികളെ അറിയിക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍ സഊദി അറേബ്യയിലെ ഡെലിവറി മേഖല അഭിവൃദ്ധി പ്രാപിച്ചുവരികയാണ്.

അധികൃതരുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 290 ദശലക്ഷത്തിലധികം ഓര്‍ഡറുകളുമായി രാജ്യത്തെ ഓര്‍ഡര്‍ ഡെലിവറി സേവന മേഖല റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഓര്‍ഡര്‍ ഡെലിവറികളില്‍ ഭൂരിഭാഗവും റിയാദില്‍ നിന്നായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡെലിവറി പ്രവര്‍ത്തനങ്ങളില്‍ 22.7% വളര്‍ച്ച രേഖപ്പെടുത്തി മക്ക മേഖല രണ്ടാം സ്ഥാനത്തെത്തി. 15% വളര്‍ച്ചയോടെ കിഴക്കന്‍ പ്രവിശ്യയാണ് മൂന്നാം സ്ഥാനത്ത്.

Authorities in Riyadh have temporarily suspended motorbike delivery services due to safety concerns and regulatory reviews. The move aims to enhance road safety and improve compliance within the delivery sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  2 hours ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  2 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

International
  •  3 hours ago
No Image

ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ;  വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്

National
  •  4 hours ago
No Image

വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു

Kerala
  •  4 hours ago
No Image

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

International
  •  4 hours ago
No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  5 hours ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  6 hours ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  6 hours ago