HOME
DETAILS

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

  
May 14 2025 | 04:05 AM

New Speed Limits Come Into Effect on Major Highways in Abu Dhabi

അബൂദബി: സ്വീഹാന്‍ റോഡ്(E20), ഷെയ്ഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോജ്(E11) എന്നീ പ്രധാന ഹൈവേകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബൂദബി മൊബിലിറ്റി സെന്റര്‍. വാഹമോടിക്കുന്നവര്‍ വേഗപരിധി 120ല്‍ നിന്ന് 100 ആയി വേഗപരിധി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സുരക്ഷിതമായ റോഡുകള്‍ ഉറപ്പാക്കാന്‍ ഇത് തുടര്‍ന്നും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, അബൂദബിക്കും സ്വീഹാനും ഇടയിലുള്ള സ്വീഹാന്‍ റോഡിലെ (E20) വേഗത പരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു. അബൂദബി ഇന്‍ഡസ്ട്രിയല്‍ സിറ്റിയെ ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ (E11) വേഗത പരിധി മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായും പരിഷ്‌കരിച്ചു.

കഴിഞ്ഞ മാസം അബൂദബി മൊബിലിറ്റി സെന്റര്‍് E11 റോഡിലെ വേഗപരിധി കുറച്ചിരുന്നു. 2025 ഏപ്രില്‍ 14 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.  ഗതാഗത അപകടങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

Abu Dhabi introduces new speed limits on key highways to enhance road safety and improve traffic flow. Motorists are advised to stay updated and follow the revised regulations to avoid fines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ

Football
  •  2 days ago
No Image

ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ

National
  •  2 days ago
No Image

യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച്   ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ

International
  •  2 days ago
No Image

വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  2 days ago
No Image

ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി

International
  •  2 days ago
No Image

രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ 

Cricket
  •  2 days ago
No Image

പൊലിസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവം; കേസന്വേഷണം സിബിഐ ഏറ്റെടുത്തു

Kerala
  •  2 days ago
No Image

ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്‌റാഈല്‍,  അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല

International
  •  2 days ago
No Image

മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ

Football
  •  2 days ago
No Image

ഹിജ്‌റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി

Kuwait
  •  2 days ago