HOME
DETAILS

ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്

  
May 14 2025 | 05:05 AM

The three children who went missing from Fort Kochi have been found in Thiruvananthapuram

 

തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്നുകുട്ടികളെയും തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലിസ് കുട്ടികളെ കണ്ടെത്തിയത്. ഫുട്‌ബോള്‍ കളിക്കാന്‍ പോയപ്പോള്‍ തട്ടിക്കൊണ്ടുപോയി ഗോഡൗണില്‍ അടച്ചെന്ന് കുട്ടികള്‍ പൊലിസിനോട് പറഞ്ഞു. അവിടുന്ന് എങ്ങനെയാണ് തിരുവനന്തപുരത്തെത്തിയത് എന്നതില്‍ വ്യക്തതയില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്.

കുട്ടികളുടെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. മൂന്നുകുട്ടികളെയും തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ചു. എട്ടാം ക്ലാസിലും ഒമ്പതാംക്ലാസിലും പഠിക്കുന്ന കുട്ടികളെ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കാണാതായത്. സഹോദരങ്ങളായ രണ്ടുപേരും അയല്‍വാസിയായ മറ്റൊരു കുട്ടിയുമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ കറങ്ങിനടക്കുകയായിരുന്ന കുട്ടികളെ തിരിച്ചറിഞ്ഞത് ഓട്ടോ ഡ്രൈവറായിരുന്നു.

 യൂട്യൂബില്‍ വാര്‍ത്ത കണ്ടായിരുന്നു ഡ്രൈവര്‍ പൊലിസില്‍ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ വീട്ടില്‍ നിന്ന് 3000 രൂപയിലധികം കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ കൈയില്‍ ബാഗോ പണമോ ഇല്ലെന്നും തട്ടിക്കൊണ്ടു പോയി എന്ന കുട്ടികളുടെ മൊഴിയില്‍ വസ്തുതയില്ലെന്നും തമ്പാനൂര്‍ എസ്എച്ച്ഒ വിഎം ശ്രീകുമാര്‍ പറഞ്ഞു. കുട്ടികള്‍ നഗരം കാണാന്‍ ഇറങ്ങിയതാണെന്നാണ് പൊലിസിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുമെന്നും പൊലിസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി

Kerala
  •  2 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ

International
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  2 days ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  2 days ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  3 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  3 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago