HOME
DETAILS

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  
May 13 2025 | 14:05 PM

Five Food Outlets Shut Down in Abu Dhabi for Health and Safety Violations

അബൂദബി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട  എമിറേറ്റിലെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ആറ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയും ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുകയും ചെയ്ത അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റുമാണ് അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA) അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

എമിറേറ്റിലെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നടത്തിയ വിശദമായ പരിശോധനകളെ തുടര്‍ന്നാണ് ഖാലിദിയ, മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവയുള്‍പ്പെടെ തലസ്ഥാനത്തുടനീളമുള്ള ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയത്.

കരക് ഫ്യൂച്ചര്‍ കഫറ്റീരിയ, ലാഹോര്‍ ഗാര്‍ഡന്‍ ഗ്രില്‍ റെസ്റ്റോറന്റ് & കഫ്റ്റീരിയ, പാക് രവി റെസ്റ്റോറന്റ്, സാള്‍ട്ടി ദേശി ദര്‍ബാര്‍, റുക്ന്‍ അല്‍ മഖാം റെസ്റ്റോറന്റ് എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങള്‍. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന റിച്ച് & ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റും ADAFSA അടച്ചുപൂട്ടി.

അബൂദബിയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട 2008ലെ നിയമം ലംഘിച്ചതിനാണ് ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ഇവിടെങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനങ്ങളില്‍ വിളമ്പിയിരുന്ന ഭക്ഷണസാധനങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു.

സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെയും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നെന്നും എന്നാല്‍ സ്വയം തിരുത്താന്‍ ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അതോറിറ്റി പറഞ്ഞു. മുമ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ സ്ഥാപനങ്ങള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് അതോറ്റി ഉടനടി നടപടി സ്വീകരിച്ചത്. 

'ഈ സ്ഥാപനങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്നതുവരെ ഭരണപരമായ അടച്ചുപൂട്ടല്‍ ഉത്തരവ് പ്രാബല്യത്തില്‍ തുടരും,' ADAFSA ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

'ലക്ഷ്യം ശിക്ഷാനടപടിയല്ല, മറിച്ച് പ്രതിരോധമാണ്. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്.' അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Abu Dhabi authorities have closed five food establishments for breaching hygiene and safety regulations. Inspections revealed serious violations, prompting immediate action to protect public health and consumer safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  3 days ago
No Image

വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ

National
  •  3 days ago
No Image

ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  3 days ago
No Image

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers

uae
  •  3 days ago
No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  3 days ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  3 days ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  3 days ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  3 days ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  3 days ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  3 days ago