HOME
DETAILS

മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍ 

  
Web Desk
May 13 2025 | 09:05 AM

Life in the Shadow of War A Kashmiri Students Heartbreaking Account of Life in a Border Bunker

ശ്രീനഗര്‍: 'ബോംബുകള്‍ ചീറിയെത്തുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. ആകാശത്ത് മിസൈലുകള്‍ പായുമ്പോള്‍ രക്ഷ തേടി ആളുകള്‍ ചിതറി ഓടും. കുട്ടികളും സ്ത്രീകളും രോഗികളും വന്ദ്യവയോധികരും പ്രാണഭയത്താല്‍ പലായനം ചെയ്യുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നതാണ്'... ഭൂമിയിലെ സ്വര്‍ഗമെന്ന വിളിപ്പേരുള്ള കശ്മിരിലെ മലമുകളിലെ സാധുമനുഷ്യരുടെ യുദ്ധകാല ജീവിതത്തിന്റെ നേര്‍ക്കാഴ്ച വിവരിക്കുകയാണ് കൊല്‍ക്കത്തയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഖാന്‍ സാഹിദ്.

സംഘര്‍ഷം രൂക്ഷമായതോടെയാണ് ശ്രീനഗറിലുള്ള മാതാപിതാക്കളുടെ പക്കലേക്ക് കൊല്‍ക്കത്തിയില്‍ നിന്ന് ഖാന്‍ സാഹിദ് എത്തിയത്. അവിടെ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ കശ്മിരിലെ കുപ്വാരയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധറിലെത്തിയ ഖാന്‍ സാഹിദിന് പിന്നീട് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. പ്രായമായ മാതാപിതാക്കള്‍ ഇരുട്ടുനിറഞ്ഞ ബങ്കറുകള്‍ക്കുള്ളില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടും. പലപ്പോഴും ഉമ്മ ഉറങ്ങാറില്ല. ഓരോ ദിവസവും സമീപത്തെ ആളുകള്‍ പലായനം ചെയ്യുന്നത് മനസിനെ വല്ലാതെ ഉലയ്ക്കുന്ന കാഴ്ചയാണ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചതോടെ മാതാപിതാക്കളെ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകാനായില്ലെന്നും സാഹിദ് പറഞ്ഞു.

'സമീപ ഗ്രാമത്തില്‍ നിന്നുള്ളവര്‍ പോലും പിതാവ് നിര്‍മിച്ച ബങ്കറിലാണ് അഭയം തേടിയത്. ഇക്കുറി സംഘര്‍ഷം രൂക്ഷമായതോടെ അമ്പതോളം പേര്‍ രാത്രികാലത്ത് ബങ്കറിലെത്തുമായിരുന്നു. വൈകുന്നേരത്തോടെ ജോലികള്‍ തീര്‍ത്ത് എല്ലാവരും ബങ്കറില്‍ ഒത്തുകൂടും. പ്രാര്‍ഥിച്ചും വര്‍ത്തമാനം പറഞ്ഞും ഇരുട്ടില്‍ നേരം വെളുപ്പിക്കും. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴയായിരുന്നു. ബങ്കറുകളില്‍ വെള്ളം കയറി'- ബങ്കറിലെ ജീവിതം വിവരിച്ചു കൊണ്ട് ഖാന്‍ സാഹിദ് പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വീടും ജീവിതോപാധികളും ഇട്ടെറിഞ്ഞോടിയവര്‍ തിരിച്ചുവന്നിട്ടില്ലെന്ന് ഖാന്‍ സാഹിദ് പറയുന്നു. സൈനിക ക്രമീകരണങ്ങള്‍ ലഘൂകരിക്കുന്നതോടെ പലരും മടങ്ങിയെത്തും. എന്നാല്‍, പലരുടെയും വീടുകളും കെട്ടിടങ്ങളും പാക് ഷെല്ലാക്രമണത്തില്‍ കേടുപറ്റിയിട്ടുണ്ട്. അതെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളെടുക്കും. കാലാവസ്ഥ പ്രതികൂലമായാല്‍ അത് പിന്നെയും നീളും. ഫലത്തില്‍ അതിര്‍ത്തിയിലെ ദുരിത ജീവിതം തുടരുമെന്നാണ് ഖാന്‍ സാഹിദിന്റെ വാക്കുകള്‍ വിളിച്ചോതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  14 hours ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  14 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു

National
  •  15 hours ago
No Image

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

Kerala
  •  15 hours ago
No Image

വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി

Kerala
  •  16 hours ago
No Image

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  16 hours ago
No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  17 hours ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  17 hours ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  17 hours ago