HOME
DETAILS

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

  
May 13 2025 | 14:05 PM

No Marathi No Money Pizza Delivery Boy Denied Payment in Mumbai

മുംബൈ: മുംബൈയിലെ ഭാണ്ഡുപിൽ നടന്ന ഒരു പിസ്സ ഡെലിവറി വിവാദം വീണ്ടും ഭാഷാ വിവാദങ്ങൾക്കു തീ പകരുകയാണ്. മറാത്തി സംസാരിച്ചില്ലെങ്കിൽ പണമില്ല എന്ന നിലപാടാണ് ഒരു സ്ത്രീയും ഭർത്താവും സ്വീകരിച്ചത്. പ്രശസ്ത പിസ്സ ശൃംഖലയായ ഡൊമിനോസ് പിസ്സയുടെ ഡെലിവറിയുമായി എത്തിയ രോഹിത് ലാവെറെ ആണ് ഭാഷ വാധത്തിന് ഇരയായത്.

സംഭവം ഇങ്ങനെ: ഓർഡർ പ്രകാരം പിസ്സയുമായി വീട്ടിലേക്ക് എത്തിയ രോഹിതിനോട് വനിത വാതിൽ തുറക്കാതെ തന്നെ. "മറാത്തി സംസാരിക്കൂ, ഇല്ലെങ്കിൽ പണമില്ല" എന്ന് അകത്തുനിന്ന് അവൾ ആവശ്യപ്പെട്ടു. "ഭക്ഷണം ഡെലിവറി ചെയ്യുന്നതിനായി ഭാഷ നിബന്ധന എന്തിനാണ്?" എന്നായിരുന്നു ഡെലിവറി ജീവനക്കാരനായ രോഹിത് ഇതിനെതിരെ പ്രതികരച്ചത്.

രോഹിത് വളരെ നിസാരമായ രീതിയിൽ ചോദ്യം ചെയ്തെങ്കിലും, സ്ത്രീയുടെ സമീപനത്തിൽ മാറ്റമുണ്ടായില്ല. പിസ്സ മോശമാണെങ്കിൽ കാണിക്കൂ എന്നും, നിബന്ധനകൾ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു എന്നും ഡെലിവറി എജന്റ് പറഞ്ഞു. സ്ത്രീയും കൂടെ നിന്ന പുരുഷനും വാതിൽ അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ, ഇവർ തന്നെ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി.

 ഡെലിവറി ജീവനക്കാരൻ ഒടുവിൽ പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇതുവരെ ഡൊമിനോസ് കമ്പനി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സംഭവത്തോട് സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. മറാത്തി-ഹിന്ദി ഭാഷാ തർക്കത്തിന് ഇത് വീണ്ടും തീ പിടിപ്പിച്ചിരിക്കുകയാണ്.

In Mumbai’s Bhandup, a woman refused to pay a Domino’s delivery agent because he didn’t speak Marathi. The delivery executive, Rohit Lave, was told to “speak Marathi or no payment,” sparking a verbal altercation. He calmly argued that language shouldn’t be a condition for service. The incident, caught on video, has gone viral—reigniting debates over language discrimination in Maharashtra. Domino’s has not yet commented.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  4 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  4 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  4 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  4 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  5 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  5 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  5 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  6 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  7 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  7 hours ago