HOME
DETAILS

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

  
May 13 2025 | 13:05 PM

Saliks Profit Rises in 2025 Amid New Toll Gates and Tariff Changes

ദുബൈ: ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ സാലിക് ലാഭത്തില്‍ വര്‍ധനവ്. ദുബൈയിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ അറ്റാദായം 33.7% ഉയര്‍ന്ന് 370.6 മില്യണ്‍ ദിര്‍ഹമായി. കഴിഞ്ഞ നവംബറില്‍ നഗരത്തില്‍ 2 പുതിയ ടോള്‍ ഗേറ്റുകള്‍ തുറന്നത് ലാഭത്തിലെ വര്‍ധനവിന് കാരണമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 158 ദശലക്ഷം യാത്രകളാണ് സാലിക് രേഖപ്പെടുത്തിയത്. യാത്രകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വരുമാനത്തിലും സമാനമായ ശതമാനം വര്‍ധിച്ച്, കമ്പനിയുടെ നരുമാനം 751.6 ദശലക്ഷം ദിര്‍ഹമായി. പീക്ക്, ഓഫ് പീക്ക് സമയങ്ങള്‍ അടിസ്ഥാനമാക്കിയാണ് സാലിക് നിലവില്‍ ടോള്‍ഗേറ്റ് ഉപയോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നത്.

ആദ്യ പാദത്തില്‍ പിഴകളില്‍ നിന്നുള്ള സാലിക്കിന്റെ വരുമാനം 16.2% ഉയര്‍ന്ന് 68.4 മില്യണ്‍ ദിര്‍ഹമായി. മൊത്തം നിയമലംഘനങ്ങളുടെ എണ്ണം 15% വര്‍ധിച്ച് 786,000 ആയി. ഇത് മൊത്തം ടോള്‍ ട്രാഫിക്കിന്റെ 0.4 ശതമാനമാണ്. പിഴകളില്‍ നിന്നുള്ള വരുമാനം 2025ലെ ആദ്യ പാദത്തിലെ മൊത്തം വരുമാനത്തിന്റെ 9.1 ശതമാനമാണ്.

'ലാഭക്ഷമത ശക്തമാണ്, EBITDA വളര്‍ച്ച 35%ല്‍ കൂടുതലാണ്' സാലിക്കിന്റെ സിഇഒ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് പറഞ്ഞു.

ആദ്യ മൂന്ന് മാസങ്ങളില്‍, സാലിക്കിന്റെ ടോള്‍ ഉപയോഗ ഫീസ് 35.5% ഉയര്‍ന്ന് 665.6 മില്യണ്‍ ദിര്‍ഹമായി. '2025 ജനുവരി അവസാനം വേരിയബിള്‍ പ്രൈസിംഗ് ഏര്‍പ്പെടുത്തിയതും രണ്ട് പുതിയ ഗേറ്റുകള്‍ അവതരിപ്പിച്ചതും വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ദുബൈയിലെ ഉയര്‍ന്ന തോതിലുള്ള ടൂറിസവുമാണ് ഇതിന് പ്രധാന കാരണം,' സാലിക് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാലയളവില്‍ പീക്ക് സമയത്തെ യാത്രകള്‍ ആകെ 39.3 ദശലക്ഷത്തിലും ഓഫ്പീക്ക് സമയത്തെ യാത്രകള്‍ 107.5 ദശലക്ഷത്തിലുമെത്തി.

Salik, Dubai's toll gate operator, reports a profit increase in 2025 due to newly added toll gates and revised pricing. Learn how these changes impact road users and future revenue growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  9 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  9 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  9 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  9 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  10 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  10 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  10 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  10 hours ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  11 hours ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  11 hours ago