
ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

ടോക്യോ: ഭാവിയിൽ ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും, അതിനാൽ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിജാലങ്ങൾക്ക് നിലനില്പ് അസാധ്യമാകുമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകർ രംഗത്ത്. നാസയുടെ പ്ലാനറ്ററി മോഡലിങ് ഉപയോഗിച്ച്, സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തിയ 400,000 സിമുലേഷനുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം.
ഗവേഷകരുടെ കണ്ടെത്തലനുസരിച്ച്, ഇനി ഏകദേശം 1 ബില്ല്യൺ (100 കോടി) വർഷത്തിനുള്ളിൽ ഭൂമിയിലെ ഓക്സിജൻ നില വളരെ പരിതാപകരമാകും. കൃത്യം 1,000,002,021 വർഷത്തിനുള്ളിൽ ഭൂമിയുടെ ജൈവാന്തരീക്ഷം പൂർണമായി അവസാനിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
സൂര്യന് പ്രായം കൂടുന്നതിനനുസരിച്ച് അതിൽ നിന്നുള്ള ചൂടും തിളക്കവും വർദ്ധിക്കുകയും അതിന്റെ ദോഷം നേരിട്ട് ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ഭൂമിയിലെ വെള്ളം ബാഷ്പീകരിക്കുകയും, ഉപരിതല താപനില ഉയരുകയും, കാർബൺ ചക്രം തളരുകയും, സസ്യങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഇതോടെ പ്രകാശസംശ്ലേഷണം നിലച്ചു, അന്തരീക്ഷത്തിലെ ഓക്സിജൻ നില ക്രമേണ കുറയാൻ തുടങ്ങും.
ഈ മാറ്റങ്ങൾ ഭൂമിയിലെ ആദ്യകാലത്തെ, ഗ്രേറ്റ് ഓക്സിഡേഷൻ സംഭവത്തിന് മുമ്പുള്ള, ഉയർന്ന മീഥേൻ അടങ്ങിയ അന്തരീക്ഷത്തെ പോലുള്ളതാരായിരിക്കും എന്ന് പഠനം സൂചിപ്പിക്കുന്നു.
‘ഭൂമിയിലെ ഓക്സിജൻ അടങ്ങിയ അന്തരീക്ഷത്തിന്റെ ആയുസ്സ്’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം നേച്ചർ ജിയോ സയൻസ് എന്ന ശാസ്ത്രീയ ജേർണലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോഹോ സർവകലാശാലയിലെ അസി. പ്രൊഫസർ കസുമി ഒസാക്കി പറഞ്ഞു: “സൂര്യന്റെ സ്ഥിരതയും, ആഗോള കാർബണേറ്റ്-സിലിക്കേറ്റ് ജിയോകെമിക്കൽ ചക്രവാളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ അറിവിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങൾ. വരും വർഷങ്ങളിൽ അന്തരീക്ഷത്തിലെ ഓക്സിജൻ നില കുറയുമെന്ന് ശാസ്ത്രലോകം നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് എപ്പോൾ, എങ്ങനെ സംഭവിക്കും എന്നത് ഇപ്പോഴും ഗവേഷണ വിഷയമാണ്.”
കഴിഞ്ഞ കുറേ നാളായി 2 ബില്ല്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമിയിലെ ജൈവമണ്ഡലത്തിന്റെ അവസാനത്തെ കുറിച്ച് ശാസ്ത്രീയ ലോകത്ത് ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ ഈ പഠനം ഏറെ ശ്രദ്ധേയമായത്.
A study by Japan's Tohoku University using NASA's planetary modeling and 400,000 supercomputer simulations predicts that Earth will lose its oxygen-rich atmosphere in about 1 billion years. As the Sun ages, increasing heat and radiation will trigger climate changes, evaporate water, disrupt the carbon cycle, and eliminate plant life—leading to oxygen depletion. This would make Earth uninhabitable for humans and other oxygen-dependent life forms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• 4 hours ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• 4 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• 4 hours ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• 11 hours ago
കറന്റ് അഫയേഴ്സ്-14-05-2025
PSC/UPSC
• 12 hours ago
മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• 12 hours ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• 12 hours ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• 13 hours ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
Saudi-arabia
• 13 hours ago
ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം
Saudi-arabia
• 13 hours ago
പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ
Kerala
• 13 hours ago
സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം
National
• 13 hours ago
ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും
National
• 14 hours ago
ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു
National
• 14 hours ago
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
National
• 16 hours ago
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
National
• 16 hours ago
മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 17 hours ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• 17 hours ago
തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ
Kerala
• 14 hours ago
വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി
Kerala
• 15 hours ago
ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Kerala
• 15 hours ago