HOME
DETAILS

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

  
May 14 2025 | 02:05 AM

Al Nasr Secure Historic Victory Crush Al Aqdaoud with Stunning Nine-Goal Lead

റിയാദ്: സഊദി പ്രോലീഗില്‍ ചരിത്ര ജയവുമായി അല്‍ നസ്‌റ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍  എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് അല്‍ അഖ്ദൗദ് ക്ലബിനെയാണ് അല്‍ നസ്‌റ് തോല്‍പ്പിച്ചത്. അല്‍ നസ്‌റിന്റെ ചരിത്രത്തിലെ വലിയ ജയംകൂടിയായിരുന്നു ഇന്നലത്തേത്. മത്സരത്തിന്റെ 16ാം മിനുട്ടില്‍ തന്നെ അല്‍ നസറിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമായി. 
അയ്മാന്‍ യഹ്യയാണ് ആദ്യം വലചലിപ്പിച്ചത്. 20, 52 മിനുട്ടുകളില്‍ ജോണ്‍ ഡുറാന്‍ ഗോളുകള്‍ നേടി. മാര്‍സലോ ബ്രാസോവിച്ച് 27ാം മിനുട്ടിലാണ് അല്‍ നസറിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാദിയോ മാനെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അല്‍ നസര്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.രണ്ടാം പകുതിയില്‍ 59, 64, 74 മിനുട്ടുകളില്‍ മാനെ വീണ്ടും ഗോളുകള്‍ നേടി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ 94ാം മിനുട്ടില്‍ മുഹമ്മദ് മാരന്‍ കൂടി ഗോള്‍ നേടിയതോടെ അല്‍ നസറിന്റെ ഗോള്‍നേട്ടം ഒമ്പതായി ഉയര്‍ന്നു. വിജയത്തോടെ സഊദി പ്രോ ലീഗ് പോയിന്റ് ടേബിളില്‍ അല്‍ നസര്‍ മൂന്നാം സ്ഥാനത്തായി. 31 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുകളാണ് അല്‍ നസര്‍ നേടിയിരിക്കുന്നത്. 31 മത്സരങ്ങളില്‍ 74 പോയിന്റ് നേടിയ അല്‍ ഇത്തിഹാദ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 

Al Nasr delivers a record-breaking performance, defeating Al Aqdaoud with a dominant nine-goal lead. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  6 days ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  6 days ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  6 days ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  6 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  6 days ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  6 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  6 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  6 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  6 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  6 days ago