HOME
DETAILS

യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്‌റാഈല്‍; ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടു

  
May 15 2025 | 02:05 AM

Israel unleashes fury in Gaza amid US-GCC summit tensions 84 killed in attacks

ഗസ്സസിറ്റി/റിയാദ്: ഹമാസിന്റെ പിടിയിലായിരുന്ന അവസാന യു.എസ് ബന്ദിയെയും വെടിനിര്‍ത്തല്‍ പ്രതീക്ഷയോടെ വിട്ടയച്ചെങ്കിലും ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ ഉറപ്പുകളൊന്നും നല്‍കാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. ഇന്നലെ സഊദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന യു.എസ് ജി.സി.സി ഉച്ചകോടിയിലോ ദോഹയില്‍ ഖത്തര്‍ അമീറുമായി നടന്ന കൂടിക്കാഴ്ചയിലോ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. 
അതേസമയം ഗസ്സയില്‍ ഭക്ഷണമില്ലാതെ നരകയാതന അനുഭവിക്കുന്ന ജനങ്ങളെ കൊന്നൊടുക്കുന്നതിന് തീവ്രത കൂട്ടിയാണ് ഇസ്‌റാഈല്‍ ട്രംപിന്റെ സന്ദര്‍ശനത്തെ 'വരവേറ്റത്'. 24 മണിക്കൂറിനിടെ 80 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ തടഞ്ഞ് ഗസ്സയിലെ ജനങ്ങളെ പലായനത്തിന് നിര്‍ബന്ധിക്കുകയെന്ന യു.എസ് ഇസ്‌റാഈല്‍ പദ്ധതിയെ റഷ്യ, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു. രണ്ടുമാസം കഴിഞ്ഞും തുടരുന്ന ഗസ്സ ഉപരോധം പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ പട്ടിണി ഇല്ലാതാക്കാന്‍ നടപടി വേണമന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്‌റിക് മെര്‍സ് പറഞ്ഞു. 

സാധ്യമായത്ര വേഗം ഗസ്സ ആക്രമണം അവസാനിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്ന് ട്രംപ് റിയാദില്‍ നടന്ന ഉച്ചകോടിയില്‍ പറഞ്ഞു. എന്നാല്‍ യുദ്ധം നിര്‍ത്താന്‍ യോജിച്ച സാഹചര്യമല്ല ഇതെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. 

അതേസമയം ഉച്ചകോടിയില്‍ ഫലസ്തീന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും സഊദി കിരീടാവകാശി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. 

ഗള്‍ഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിക്കു മുമ്പായി സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍ ഷാറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായി യു.എസ് വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുന്നത് ഇസ്‌റാഈലിനു ഗുണകരമാണെന്നും സന്ദര്‍ശനത്തില്‍ ഇസ്‌റാഈലിനെ ഒഴിവാക്കിയെന്ന് പറയാനാകില്ലെന്നും ഖത്തറില്‍ വിമാനമിറങ്ങും മുമ്പ് ട്രംപ് പറഞ്ഞു.

അതേസമയം ജിസിസി ഉച്ചകോടി നടക്കുമ്പോഴും ഇതു കഴിഞ്ഞും ഇസ്‌റാഈല്‍ ഗസ്സക്കു നേരേ ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ മെഡിക്കല്‍ ടീം അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് ഉള്‍പ്പെടെ വടക്കന്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

ജബലിയക്കു സമീപം ഏകദേശം 50 പേരും തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ മറ്റ് 10 പേരും കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സാധരണക്കാര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നതെന്ന് മേഖലയിലെ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ താരിഖ് അബൂ അസൂം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  17 hours ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  18 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  18 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  18 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  19 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  19 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  19 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  19 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  20 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  20 hours ago