HOME
DETAILS

ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളഞ്ഞു നോണ്‍സ്റ്റിക് പോലെ തിളക്കമുള്ളതാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി 

  
May 14 2025 | 07:05 AM

To remove rust from iron utensils and make them shine like non-stick

 

ഇരുമ്പ് പാത്രങ്ങള്‍ നൂറ്റാണ്ടുകളോളം ഈടുനില്‍ക്കുന്നവയാണ്. ഇത് ചൂടാകാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും 
പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും ചൂട് തുല്യമായി എത്തുമെന്നതാണ് ഇതിന്റെ ക്വാളിറ്റി. മാത്രമല്ല ഭക്ഷണത്തിന്റെ രുചിയും കൂടും.

നോണ്‍സ്റ്റിക് പാത്രങ്ങളിലേതു പോലെ ടെഫ്‌ളോണ്‍ പോലുള്ള സിന്തറ്റിക് കോട്ടിങുകള്‍ ഇല്ലാത്തതിനാല്‍ ഹാനികരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നതും  ഒഴിവാക്കാം.

cadt.jpg


പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പോരായ്മ. അതുകൊണ്ട് 
ഓരോ തവണ പാത്രങ്ങള്‍ ഉപയോഗിച്ച ശേഷവും കഴുകി ഉണക്കി എണ്ണ പുരട്ടി വേണം വയ്ക്കാന്‍. അല്ലെങ്കില്‍ പെട്ടെന്ന് തുരുമ്പ് പിടിക്കും. 

വീട്ടില്‍ തുരുമ്പ് പിടിച്ചു കിടന്നിരുന്ന പഴയ സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കി എടുക്കുന്നതെങ്ങനെ എന്നു നോക്കാം. 

ആദ്യം കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കഴുകി നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടുതരത്തില്‍ വൃത്തിയാക്കാവുന്നതാണ്.

ആദ്യം ചൂടാക്കുക. ചൂടാക്കിയ ശേഷം  എണ്ണ ഒഴിക്കുക. ഒന്നില്‍ വാഴയില ഇട്ടു നന്നായി വഴറ്റുക, മറ്റേതില്‍ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. 

 

irumb.jpg

ഇത് രാത്രിമുഴുവന്‍ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ് മണവും രുചിയും മാറുന്നത് വരെ ഇങ്ങനെ ചെയ്യുക. 

 

ചെമ്പരത്തിയുടെ ഇലയും പൂവും മിക്‌സിയുടെ ജാറിലേക്കിട്ട് അടിച്ചെടുത്ത് കുറച്ചു വെള്ളമൊഴിച്ച് അരച്ചെടുക്കുക. 
ഇത് വലിയ പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് കുറച്ചു വെള്ളം കൂടെ ചേര്‍ത്ത് രണ്ടു ദിവസം ഈ പാത്രങ്ങള്‍ ഇതില്‍ മുക്കിവയ്ക്കണം. ശേഷം പുറത്തെടുത്ത് നല്ല വൃത്തിയായി കഴുകിയെടുക്കുക.  പാത്രം ഉണക്കി വയ്ക്കുക. 

 

chema.jpg

അടുത്തത്, ചെങ്കല്ലിന്റെ പൊടിയെടുക്കുക. (ചുടുകട്ട) ഇത് സ്‌ക്രബര്‍ വച്ച് പാത്രത്തില്‍ തേച്ചുപിടിപ്പിച്ച് നന്നായി കഴുകി എടുക്കുക. ശേഷം ഉണക്കിയെടുക്കുക. 

ഒരു പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് മഞ്ഞള്‍ പൊടി  ഇട്ട് മിക്‌സ് ചെയ്തു നന്നായി പാത്രത്തിന്റെ മുകളില്‍ പുരട്ടിക്കൊടുക്കുക. ഇത് ഒരു ദിവസം മുഴുവന്‍ വയ്ക്കുക. പിറ്റേ ദിവസം ഇത് നന്നായി സോപ്പിട്ട് കഴുകിയെടുക്കാം. ഇനി ഇത് ഒന്ന് ചൂടാക്കി കുറച്ച് എണ്ണ ഒഴിച്ച് അതിനുമുകളില്‍ സവാള ഉപയോഗിച്ച്  എണ്ണ സ്പ്രഡ് ചെയ്തു കൊടുക്കാം. അധിക എണ്ണ തുടച്ചു കളയാം .എന്നിട്ട് ഉപയോഗിച്ചു നോക്കൂ. സൂപ്പര്‍ ആയിരിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ

Kerala
  •  a day ago
No Image

യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്‌റാഈല്‍; ആക്രമണങ്ങളില്‍ 84 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ്‌ സ്വത്ത് തട്ടി; ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി

Kerala
  •  a day ago
No Image

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍

Kerala
  •  a day ago
No Image

നാളെ മുതൽ  മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ

Kerala
  •  a day ago
No Image

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്‌ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ

National
  •  a day ago
No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  a day ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  a day ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  a day ago