സ്‌കൂളുകളില്‍ അധ്യാപക ദിനം ആചരിക്കും
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര യതീംഖാന യു.പി.സ്‌കൂളില്‍ വിദ്യാലയത്തിന്റെ 75 ാം വാര്‍ഷികാഘോഷ പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അധ്യാപക ദിനാഘോഷ പരിപാടികള്‍ - ഗുരുവന്ദനം ഇന്ന് നടക്കും.
ദീര്‍ഘകാലം വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച അധ്യാപകരെ ചടങ്ങില്‍ ആദരിക്കും. വിവിധ കാലങ്ങളില്‍ വിദ്യാലയത്തില്‍ അധ്യാപകരായെത്തിയവരും പൂര്‍വ്വ വിദ്യാര്‍ഥികളും പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ ഉദ്ഘാടനം ചെയ്യും.
പട്ടാമ്പി: കിഴായൂര്‍ ഗവ.യു.പി സ്‌കൂളില്‍ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഗുരുസ്മരണ എന്ന പേരില്‍ പൂര്‍വധ്യാപകരെ ആദരിക്കും. വിളയൂര്‍ കുപ്പൂത്ത് യൂനിയന്‍ എ.എല്‍.പി സ്‌കൂളില്‍ മുന്‍ അധ്യാപിക സി പത്മാവതി ടീച്ചറെ ആദരിക്കും. കെ മുരളി, വി അഹമ്മദ് കുഞ്ഞു സംബന്ധിക്കും. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അനുഭവങ്ങള്‍ പങ്കിടുന്ന എന്റെ ഗുരുനാഥന്‍ എന്ന പരിപാടിയും നടക്കും.
ഒറ്റപ്പാലം: അധ്യാപക ദിനാഘോഷത്തിന്റെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല തല ഉല്‍ഘാടനം ഇന്ന് രാവിലെ ഒറ്റപ്പാലത്ത് നടക്കും. രാവിലെ 9.30 ന് എല്‍.എസ്.എന്‍.ടി.ടി.ഐയില്‍ ഒറ്റപ്പാലം നഗരസഭ ചെയര്‍മാന്‍ എം.എന്‍ നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍ അധ്യക്ഷനാകും. മുന്‍കാല അധ്യാപകന്‍ പി.കെ.ജി നമ്പ്യാരെ ആദരിക്കും.
ആനക്കര:ആനക്കര പഞ്ചായത്തിലെ 175 ല്‍ പരംഅധ്യാപകരെ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ ആദരിക്കും.
ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിലെ നൂറോളം കുട്ടികള്‍ അധ്യാപകദിനത്തില്‍ ചെറിയ ക്ലാസുകളില്‍ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ തേടി പഴയ വിദ്യാലയങ്ങളില്‍ എത്തും. സ്‌കൂളില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചു കുട്ടികള്‍ പൂര്‍വ അധ്യാപകരെ ആദരിക്കും.
ഒറ്റപ്പാലം: ബി.ഇ.എം.യു.പി സ്‌കൂളില്‍ അധ്യാപക ദിനാഘോഷം ഇന്ന്. സുജാത ഉദ്ഘാടനം ചെയ്യും. അക്ബര്‍ സിയാസ് അധ്യക്ഷനാകും. ഹെസക്കിയേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പൂര്‍വ്വ അധ്യാപകരേയും വിദ്യാര്‍ഥികളേയും ആദരിക്കല്‍, ഗുരുവന്ദനം നടക്കും. ഓണ സദ്യയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."