HOME
DETAILS

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

  
Web Desk
May 16 2025 | 01:05 AM

Suprabhaatham Edu Expo Proudly Concludes Guiding Students to New Opportunities

എളേറ്റിൽ: ഉപരിപഠന സാധ്യതകളും കരിയർ സാധ്യതകളും അന്വേഷിച്ചിറങ്ങിയ നൂറുക്കണക്കിനു വിദ്യാർഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് വഴിതെളിച്ച് സുപ്രഭാതം എജ്യു എക്‌സ്‌പോ സമാപിച്ചു. രണ്ടുദിവസമായി കൊടുവള്ളി എളേറ്റിൽ വട്ടോളി മെറുസില കൺവൻഷൻ സെന്ററിൽ നടന്ന എക്‌സ്‌പോയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനു വിദ്യാർഥികളാണ് ഒഴുകിയെത്തിയത്. 

രണ്ടാം ദിവസമായ ഇന്നലെ കരിയർ രംഗത്തെ വിദഗ്ധരുടെ ക്ലാസുകളും സെമിനാറുകളും കൊണ്ട് എജ്യു എക്‌സ്‌പോ സമ്പന്നമായി. സമാപന ചടങ്ങ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി. സുരക്ഷിതമായ കൊമേഴ്‌സ്: ഭാവി നമ്മൾ അറിയേണ്ടത് എന്ന വിഷയത്തിൽ മുഹമ്മദ് ഷാ, എ.ഐ കാലത്തെ വിദ്യാർഥികൾ എന്ന വിഷയത്തിൽ ഉമർ അബ്ദുസ്സലാം, ശരിയായ കോഴ്‌സ് ശരിയായ വഴി എന്ന വിഷയത്തിൽ അലക്‌സ് മാത്യു, ഉപരിപഠന സാധ്യതകളും സിവിൽ സർവിസ് മേഖലകളും എന്ന വിഷയത്തിൽ മുഹമ്മദ് യാസിർ, വലിയ സ്വപ്നങ്ങൾ കാണാം എന്ന വിഷയത്തിൽ ഡോ. ബിലാൽ, സ്വയം പ്രചോദിതരായി എങ്ങനെ വിജയങ്ങൾ കൈവരിക്കാം എന്ന വിഷയത്തിൽ എസ്.വി മുഹമ്മദലി എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു.  സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, പി.ആർ.ഒ സി.പി ഇഖ്ബാൽ,  ഡോ. മുഹീൻ ഖാൻ, വി. അസ്ലം, മുജീബ് ചളിക്കോട്, കെ.വി.ആർ റാഷിദ് സംസാരിച്ചു. സമസ്ത പൊതുപരീക്ഷയിൽ അഞ്ച്, ഏഴ്, പത്ത്, പണ്ട്രണ്ട് ക്ലാസുകളിൽനിന്നും പരിസര പ്രദേശങ്ങളിലെ വിദ്യാർഥികളിൽ നിന്നും ടോപ് പ്ലസ് നേടിയവരെ പരിപാടിയിൽ ആദരിച്ചു. എസ്.വി മുഹമ്മദലി, ഡോ. നിയാസ് എന്നിവർ ഉപഹാരം കൈമാറി.

ആതുരസേവന പഠനത്തിന് വഴികാട്ടിയായി മെഡികൊ

എളേറ്റിൽ: ആതുരസേവന പഠനം ഇന്ത്യക്ക് പുറത്തുനിന്ന് ചുരുങ്ങിയ ചെലവിൽ നേടിയെടുക്കുന്നതിന് വിദ്യാർഥികൾക്ക് സഹായവുമായി മെഡികൊ മെന്റർ ഡോട്ട് കോം സ്റ്റാൾ. സയൻസ് പഠനത്തിലൂടെ എം.ബി.ബി.എസ് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഉസ്ബകിസ്ഥാൻ, ഖസാകിസ്ഥാൻ, ജോർജിയ, റഷ്യ, ബൾഗിരിയ, കിർഖിസ്ഥാൻ, സെർബിയ, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പ്രധാന യൂനിവേഴ്‌സിറ്റികളിൽ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന വലിയ സംവിധാനമാണിത്. വിദ്യാർഥികളുടെ പഠനകാലയളവ് അന്വേഷിച്ച് വേണ്ട നിർദേശങ്ങൾ നൽകുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

ജർമൻ ഭാഷ പഠിക്കാം, ജോലി നേടാം

എളേറ്റിൽ: വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിലെ പഠനം എളുപ്പമാക്കുന്നതിന് ജർമൻ ഭാഷാ പഠനം കരസ്ഥമാക്കാൻ സഹായം നൽകുന്ന ജർമൻ ഭാഷ നൈപുണ്യ വികസന കേന്ദ്രം ഒരുക്കിയ സ്റ്റാൾ സുപ്രഭാതം എജ്യു എക്‌സ്‌പോയിൽ ശ്രദ്ധേയമായി. കോട്ടയം, കൊച്ചി എന്നീ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ആയിരത്തോളം വിദ്യാർഥികളെ സഹായിച്ച  സ്ഥാപനമാണ് ജർമൻ ഭാഷ നൈപുണ്യ വികസന കേന്ദ്രം. വിദേശ രാജ്യങ്ങളിലെ പഠനത്തിനു സഹായം നൽകുന്നതോടൊപ്പം കരിയർ മേഖലയിൽ വ്യത്യസ്ത കോച്ചിങ്ങുകൾ നൽകി വരുന്നുണ്ട്.

ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകി സൈത്തൂൻ

എളേറ്റിൽ: അന്താരാഷ്ട്ര നിലവാരത്തിൽ മലപ്പുറം കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈത്തൂൻ ഇന്റർനാഷനൽ കാംപസ് ഒരുക്കിയ സ്റ്റാൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പ്ലസ്‌വൺ, പ്ലസ് ടു പഠനത്തോടൊപ്പം മറ്റു ഭൗതിക വിഷയങ്ങളും ഇസ്‌ലാമിക വിദ്യാഭ്യാസ വിഷയങ്ങളും കൂടി ഉൾപ്പെടുത്തി ഹോസ്റ്റൽ സൗകര്യത്തോടെ കേരളത്തിനകത്ത് മൂന്ന് സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന സംവിധാനമാണ് സൈത്തൂൻ. സ്ഥിരതാമസം നൽകിയും അല്ലാതെയുമായി നൂറുകണക്കിന് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. എജ്യു എക്‌സ്‌പോയിൽ പങ്കെടുത്ത വിദ്യാർഥികൾ സ്റ്റാൾ സന്ദർശിക്കുകയും പഠനത്തിന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

കാലത്തെ തിരിച്ചറിഞ്ഞ് കുട്ടികളെ വളർത്തണം: എസ്.വി മുഹമ്മദലി

എളേറ്റിൽ: വിദ്യാർഥികളുടെ ബുദ്ധിപരമായ വികാസവും വളർച്ചയും രൂപപ്പെടുത്തുന്ന വിധം വിദ്യാർഥികളെ വളർത്തുന്നതിന് രക്ഷിതാക്കൾ തീവ്രത കാണിക്കണമെന്ന് കരിയർ വിദഗ്ധൻ എസ്.വി മുഹമ്മദലി. 'പ്രചോദിതരായി എങ്ങനെ വിജയങ്ങൾ കൈവരിക്കാം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐ സാധ്യതകൾ അടുത്തറിഞ്ഞ് വിദ്യാർഥികൾ

എളേറ്റിൽ: പുതിയ കാലത്ത് ജീവിക്കുന്ന വിദ്യാർഥികൾ എ.ഐ സാധ്യതകൾ മനസിലാക്കി ജോലി കണ്ടെത്തണമെന്നും ജീവിതക്രമങ്ങളെ പോലും റോബോർട്ടിക് സംവിധാനം ചിട്ടപ്പെടുത്തുമ്പോൾ പ്രാഥമിക അറിവ് അനിവാര്യമാണെന്നും എ.ഐ വിദഗ്ധൻ ഉമർ അബ്ദുസ്സലാം.  സുപ്രഭാതം എജ്യു എക്‌സ്‌പോയിൽ രണ്ടാം ദിവസം നടന്ന എ.ഐ കാലത്തെ വിദ്യാർഥികൾ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ജീവിതം അർഥപൂർണമാകണമെങ്കിൽ എ.ഐ സാങ്കേതിക വിദ്യയെ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.  വിദ്യാർഥികൾ അഭിരുചികൾ തിരിച്ചറിഞ്ഞ് പഠന പ്രവർത്തനത്തിലെ മുന്നോട്ടുള്ള കരിയർ തിരഞ്ഞെടുക്കുന്നതിനു സുപ്രഭാതം എജ്യു എക്‌സ്‌പോ ഒരു വഴികാട്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കോഴ്‌സുകൾ പരിചയപ്പെടുത്തി സാഫി ഇൻസ്റ്റിറ്റ്യൂട്ട്

എളേറ്റിൽ (കോഴിക്കോട്): നവവിദ്യാഭ്യാസ ലോകത്തെ പുതിയ കോഴ്‌സുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി രാമനാട്ടുകര വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഒരുക്കിയ സ്റ്റാൾ  ശ്രദ്ധേയമായി. യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് പുറമെ ഐ.എ.എസ് കോച്ചിങ്, മാനേജ്‌മെന്റ് സ്റ്റഡി എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നു. ഈ വർഷത്തെ സിവിൽ സർവിസ് റാങ്ക് ലിസ്റ്റിൽ കേരളത്തിൽനിന്ന് മികച്ച റാങ്ക് ലഭിച്ച ഒരാൾ ഈ സ്ഥാപനത്തിന്റെ സന്തതിയാണ്. സാഫിയിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.

The Suprabhaatham Edu Expo has concluded successfully, providing students with valuable insights and opportunities to explore their future careers. The event aimed to bridge the gap between students and educational institutions, offering a platform for informed decision-making [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  10 hours ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  11 hours ago
No Image

27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്

Kerala
  •  11 hours ago
No Image

എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി

National
  •  11 hours ago
No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  19 hours ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  20 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  20 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  21 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  21 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  21 hours ago