ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കോളറ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തലവടി സ്വദേശിയായ ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം.
രക്തപരിശോധനയില്‍ കോളറ സ്ഥിരീകരിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ മലംപരിശോധനാഫലം ലഭിച്ചതിന് ശേഷമേ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി കോളറയാണെന്ന് സ്ഥിരീകരിക്കൂ. വെള്ളിയാഴ്ചയോടെ ഈ പരിശോധനാഫലം ലഭ്യമാകുമെന്നാണ് ആധികൃതര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ആലപ്പുഴയിലേത് കോളറ മരണമാണെന്ന് സ്ഥിരീകരിച്ചാല്‍ ഈ വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന രണ്ടാം കോളറ മരണമാകുമിത്. തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ മരണമടഞ്ഞിത് കഴിഞ്ഞ മാസമായിരുന്നു. ഏപ്രില്‍ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തിന് ശേഷം നടത്തിയ രക്ത പരിശോധനയിലാണ് അദ്ദേഹത്തിന് കോളറ സ്ഥിരീകരിച്ചത്. ഇതിനൊപ്പം, 2024 ഓഗസ്റ്റില്‍ കോളറ ബാധിച്ച് വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വദേശി വിജില (30) മരണമടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."