HOME
DETAILS

എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി

  
May 16 2025 | 01:05 AM

Muslim Man Can Have Multiple Marriages If All Are Treated Equally Allahabad High Court

ന്യൂഡല്‍ഹി: എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാമെന്ന് അലഹബാദ് ഹൈക്കോടതി. സാധുതയുള്ള കാരണങ്ങള്‍ക്ക് ഒന്നിലധികം ഭാര്യമാരെ വിവാഹം കഴിക്കുന്നതിനെ ഖുര്‍ആന്‍ അനുകൂലിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ്ങിന്റെ സിംഗിള്‍ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. വ്യവസ്ഥകളോടെ ഇസ്‍ലാം ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെങ്കിലും ചില പുരുഷന്മാര്‍ സ്വാര്‍ഥ താല്‍പര്യത്തിനായി അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കീഴ്‌ക്കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുറാദാബാദ് സ്വദേശി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹരജിക്കാരനായ ഫുര്‍ഖാന്‍ ഒരു ഭാര്യ നിലവിലുണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതാണ് കേസിനാസ്പദമായ സംഭവം. ഇതോടെ തന്നെ അറിയിക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഫുര്‍ഖാന്‍ തന്നെ പീഡിപ്പിച്ചെന്നും ആരോപിച്ച് 2020ല്‍ ആദ്യ ഭാര്യ കോടതിയെ സമീപിച്ചു. പരാതിപ്രകാരം ഫുര്‍ഖാനെതിരേ പൊലിസ് സമണ്‍സയച്ചു. ഈ സമണ്‍സ് ചോദ്യംചെയ്താണ് ഫുര്‍ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വ്യവസ്ഥകളോടെ ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യുദ്ധസമയത്ത് ഉണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്ക് ശേഷം വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നതിനായാണ് ആദ്യകാല ഇസ്‍ലാമിക കാലഘട്ടത്തില്‍ ഖുര്‍ആന്‍ ബഹുഭാര്യത്വം അനുവദിച്ചത്.

ഉപാധികളോടെയാണ് ഒന്നിലധികം പേരെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നതെന്ന് ഇസ്‍ലാം എടുത്തുപറയുന്നുണ്ട്. ആദ്യം അനാഥരെ പരിപാലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നാണ് പുരുഷന്‍മാരോട് ഖുര്‍ആന്‍ പറയുന്നത്. നിലവിലുള്ള കുടുംബത്തിന് തുല്യമായി, പുതിയ കുടുംബത്തോട് നീതി പുലര്‍ത്തണമെന്ന വ്യവസ്ഥയില്‍ വിധവകളായ മാതാക്കളെ വിവാഹം കഴിക്കാവൂ എന്നുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്‍ ഈ വ്യവസ്ഥ സ്വാർഥ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മുസ്‍ലിം വ്യക്തിനിയമപ്രകാരം പുരുഷന് നാല് വിവാഹം വരെ ആകാം. അതിനാല്‍ നിയമപ്രകാരം ഫുര്‍ഖാന്‍ കുറ്റം ചെയ്തിട്ടില്ല. ഫുര്‍ഖാന്റെ രണ്ട് ഭാര്യമാരും മുസ്‌ലിംകളായതിനാല്‍ രണ്ടാം വിവാഹം സാധുതയുള്ളതും നിലനില്‍ക്കുന്നതുമാണെന്നും കോടതി വ്യക്തമാക്കി. അന്തിമവാദം കേള്‍ക്കലിനായി കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.

The Allahabad High Court has ruled that a Muslim man can have multiple marriages if he treats all his wives equally, as per the principles of Muslim personal law. The court's observation came during a recent judgment, highlighting the importance of equal treatment in polygamous relationships [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  5 days ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  5 days ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  5 days ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും

International
  •  5 days ago
No Image

ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്‌സ്

Cricket
  •  5 days ago
No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  5 days ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  5 days ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  5 days ago