HOME
DETAILS

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

  
എം.ശംസുദ്ദീൻ ഫൈസി 
May 16 2025 | 02:05 AM

Wildlife Attacks on the Rise Forest Department Struggles to Find Sustainable Solution

മലപ്പുറം: ജനവാസമേഖലകളിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്. സംസ്ഥാനത്തെ മലയോരമേഖലകളിൽ ഉൾപ്പെടെ വന്യമൃഗങ്ങളുടെ  ആക്രമണവും മനുഷ്യക്കുരുതിയും തുടർക്കഥയാവുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരമാണ് ഇന്നലെ മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളി കളപ്പറമ്പിൽ അബ്ദുൽ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അതിദാരുണ സംഭവം. മനുഷ്യജീവൻ പൊലിയുമ്പോൾ മാത്രമാണ് വനംവകുപ്പ് നിസംഗത വെടിയുന്നത്. പുതിയ ആക്രമണങ്ങളും മരണവും ഉണ്ടാവുമ്പോൾ നഷ്ടപരിഹാരം, താൽക്കാലിക ജോലി എന്നിങ്ങനെയുള്ള കേവല സമാശ്വാസ നടപടികൾക്കപ്പുറം മറ്റു കാര്യമായ പരിഹാരങ്ങളൊന്നും സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവാറില്ല. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 218 വില്ലേജുകൾ വന്യജീവി ആക്രമണങ്ങളാൽ ഗുരുതര പ്രതസന്ധി നേരിടുന്നുണ്ടന്നാണ് കണ്ടത്തിയിരിക്കുന്നത്. വന്യജീവികൾ ജനവാസ മേഖവലകളിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാൻ സൗരോർജ വേലി, കിടങ്ങുകൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങളൊരുക്കിയാണ് സർക്കാർ പരിഹാരം കാണാൻ ശ്രമിക്കുന്നത്. ഇതിനായി 33 കോടിയോളം സംസ്ഥാനം  ചെലവഴിച്ചു. എന്നിട്ടും  കടുവ, പുലി, ആന എന്നീ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ. കഴിഞ്ഞ പത്തു വർഷത്തിനിടെ 996 പേർ വന്യജീവി അക്രമണത്തിൽ കൊല്ലപ്പെടുകയും എണ്ണായിരത്തിലേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യർക്കു നേരെയുള്ള വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ നിലവിലെ ന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.  കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ വന്യജീവി ആക്രമണം നേരിടുന്നതിനു നിയമ ഭേദഗതി വേണമെന്ന ആവശ്യവും ശക്തമാണ്.

കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന് വി.ഡി സതീശൻ

കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളെ കൂടുതൽ ഭീതിയിലാക്കുന്ന സംഭവമാണ് മലപ്പുറം കാളികാവിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് നാട്ടുകാർ പരാതിപ്പെട്ടിട്ടും വനവകുപ്പ് ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
അബ്ദുൽ ഗഫൂറിന്റെ മരണത്തോടെ മൂന്ന് കുട്ടികൾ ഉൾപ്പെട്ട കുടുംബമാണ് അനാഥമായത്. ധനസഹായം മാത്രം  പോര. കുടുംബത്തിലെ ഒരാൾക്ക് ജോലി കൂടി നൽകാൻ സർക്കാർ തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Despite increasing wildlife attacks on human settlements, the forest department is yet to find a sustainable solution. The government has been offering temporary relief measures, such as compensation and temporary jobs, but a long-term solution remains elusive, leaving residents vulnerable to repeated attacks [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  4 days ago
No Image

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

Kerala
  •  4 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  4 days ago
No Image

ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

International
  •  4 days ago
No Image

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ

International
  •  4 days ago
No Image

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

Kerala
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം;  രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Kerala
  •  4 days ago
No Image

മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 days ago
No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  4 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  4 days ago

No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  4 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  4 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  4 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  4 days ago