അന്ധതയെ വെളിച്ചമാക്കി രാജന്‍ പതിനഞ്ചാം വര്‍ഷത്തിലേക്ക്
അലനല്ലൂര്‍: പ്രകാശത്തിന്റെ പടിവാതില്‍ ഒരിക്കലും തുറന്ന് കിട്ടിയിട്ടില്ലാത്ത രാജന്‍ സാറിന്റെ കണ്ണുകള്‍ക്ക് കാണാപാടമാണ് ഈ ക്ലാസ് മുറിയും അതില്‍ മാറിമാറി വരുന്ന വരുന്ന വിദ്യാര്‍ഥികളും. അഡത തളര്‍ത്തിയ ജീവിതങ്ങളില്‍ നിന്ന് വഴിമാറി നടന്ന് അധ്യാപക ജീവിതത്തില്‍ ക്രിസറ്റന്‍ ജൂബിലി തീര്‍ക്കുകയാണ് മുറിയംകണ്ണി ഏറാന്തോട്ടില്‍ രാജന്‍ എന്ന നാല്‍പ്പതുകാരന്‍.
ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളഅധ്യാപനം തുടരൂന്ന രാജന്‍ സാറിന്റെ ക്ലാസുകള്‍ വിദ്യര്‍ഥികള്‍ക്ക് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കാറുള്ളത്. ക്ലാസിലെ അധ്യാപന ശൈലിയും വിദ്യാര്‍ഥികളെ കയ്യിലെടുപ്പിക്കും. ബോര്‍ഡില്‍ എഴുതാനും പാഠങ്ങള്‍ നോക്കി വായിക്കാനും ക്ലാസിലെ വിദ്യാര്‍ഥികളുടെ സഹായം വേണം. ക്ലാസിനിടയില്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളുടെ പേര് എടുത്ത് വിളിക്കുന്നത് ഞങ്ങള്‍ ഏറെ കൗതുക കാഴ്ച്ചയോടെ നോക്കി കാണാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഭാര്യ ശീലയുടെ സഹായത്തോടെയാണ് പാഠഭാഗങ്ങള്‍ റഫറന്‍സ് ചെയ്ത് രാജന്‍ സാര്‍ ക്ലാസിലെത്താറുള്ളത്. അധ്യാപന ജീവിതത്തില്‍ പതിനാലു വര്‍ഷം പിന്നിടുമ്പോഴും ഇതു വരെ ഒരു വിദ്യാര്‍ഥിയും പരാതിയുമായി രാജന്‍ സാറിനെ സമീപിക്കാത്തതും തന്റെ അധ്യപന ജീവിതത്തിന് മാറ്റ് കൂട്ടുന്നു.
ചിലമ്പുണ്ണി തരകന്‍ അമ്മുകുട്ടി എന്നീ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ എട്ടാമനാണ് രാജന്‍. മക്കളില്‍ നാലു പേരും ജന്മനാ അന്ധരായിരുന്നു. കുന്നുമ്മല്‍ ബ്ലയ്ന്‍ഡ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1991 ലെ എസ്.എസ്.എല്‍.സി പഠനത്തിന് ശേഷം പ്രീ ഡിഗ്രി പാലക്കാട് വിക്ടറിയ കോളജിലും ഒറ്റപാലം എന്‍.എന്‍.എസ് ട്രയ്‌നിങ് കോളജിലായിരുന്നു ബി.എഡ് പഠനം. 2002 മുതല്‍ ചെര്‍പ്പുളശ്ശേരി ജി.എച്ച്.എസ്.ഹൈസ്‌കൂളില്‍ മലയാള അധ്യാപകനായി തുടര്‍ന്ന് പോരുന്നു. മക്കള്‍: അഭിനവ് രാജ്, ചന്ദനാ രാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."