കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ സൈക്കോളജി പഠനവകുപ്പിന്റെയും കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിൽ (സി.ഡി.എം.ആർ.പി) 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം.
തസ്തികകൾ: ജോയിന്റ് ഡയരക്ടർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ് (3), ഡിസെബിലിറ്റി മാനേജ്മന്റ് ഓഫിസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (2), സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (2), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), സ്‌പെഷൽ എജ്യുക്കേറ്റർ (1). അപേക്ഷകൾ 21നകം ലഭിക്കണം. വെബ്‌സൈറ്റ്: www.uoc.ac.in. വിലാസം: ഡയരക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, പിൻ: 673635.
കേന്ദ്ര സർവകലാശാലയിൽ 4 ഒഴിവ്
സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്‌സലൻസിൽ ഫാക്കൽറ്റി (3), ഓഫിസ് അസിസ്റ്റന്റ് (1) ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ/താൽക്കാലിക നിയമനം. സോഷ്യൽ സയൻസ്, സയൻസ് വിഭാഗങ്ങളിലായാണ് ഫാക്കൽറ്റി അവസരം. ശമ്പളം: 80,000 (ഫാക്കൽറ്റി), 20,000 (ഓഫിസ് അസിസ്റ്റന്റ്). 22 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cukerala.ac.in.
സംസ്‌കൃത സർവകലാശാലയിൽ റിസർച് അസിസ്റ്റന്റ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ സെന്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ ഐ.സി.എസ്.എസ്.ആർ പദ്ധതിയിലേക്ക് റിസർച് അസിസ്റ്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഇന്ന്. പ്രായപരിധി: 40 വയസ്. ശമ്പളം: 30,000. വെബ്‌സൈറ്റ്: www.ssus.ac.in ഫോൺ: 72932 78410.
Many opportunities at Calicut University Apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."