HOME
DETAILS

എ.ഐ പിടിമുറുക്കുന്നു; ആദ്യ അടി ഐ.ടി മേഖലയ്ക്ക്

  
May 17 2025 | 03:05 AM

AI is taking hold the first blow to the IT sector

തിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഇടത്തരക്കാരുടെ തൊഴിൽ മേഖലയുടെ അടിവേരറുക്കുന്നു. എ.ഐ എല്ലാ മേഖലയിലും ഗുണകരമായ പരിവർത്തനം കൊണ്ടുവരുമെന്നും അതിന്റെ കെടുതികളായി പ്രതിസന്ധികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ, അതിന്റെ ആദ്യ ആഘാതത്തിൽ ആടിയുലയുകയാണ് ഐ.ടി മേഖല.

കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്തെ 22,000 പേർക്കാണ് എ.ഐ കാരണം തൊഴിൽ നഷ്ടമായത്. ഫെബ്രുവരിയിൽ മാത്രം 16,000 പേർ തൊഴിൽ രഹിതരായി. ഐ.ടി മേഖലയ്ക്കു പുറമേ റിയൽ എസ്റ്റേറ്റ്, ബിസിനസ്, ഇൻവെസ്റ്റ്‌മെന്റ് മേഖലകളിലും ഐ.ഐ തൊഴിൽ നഷ്ടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഐ.ബി.എം അവരുടെ മനുഷ്യവിഭവ ശേഷി മേഖലയിൽ നിന്ന് ജൂനിയറായ 100 എച്ച്.ആർമാരെ ഒറ്റയടിക്ക് പുറത്താക്കിയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. ഐ.ടി മേഖലയിലെ ചെറുതും വലുതുമായ വിവിധ കമ്പനികളിൽ പിരിച്ചുവിടൽ തുടരുകയാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നത്.

ഐ.ടി മേഖലയിലെ സോഫ്റ്റ് വെയർ ടെസ്റ്റിങ്, എൻട്രി ലെവൽ ജോലികളിലും ബി.പി.ഒ മേഖലയിലുമാണ് 50 ശതമാനത്തോളം തൊഴിൽ നഷ്ടമുണ്ടാകുക എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയിൽ പ്രധാനമായി ജോലിക്കാർ മലയാളികളാണെന്നത് സംസ്ഥാനത്തിനും മുന്നറിയിപ്പാണ്. കോഡിങ് തൊഴിലുകൾ പൂർണമായും നിന്നുപോകുമെന്നും പറയപ്പെടുന്നു. കോഡ് എഴുതൽ, ഡാറ്റ അനാലിസിസ്, സോഫ്റ്റ്‍വെയർ നിർമിതി എന്നിവയിലുള്ള എ.ഐ കഴിവിനോടെതിരിടുക ശ്രമകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2022ലെ ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ 2025ലെ 75 ശതമാനം തൊഴിലുകളും നിർമിത ബുദ്ധിയുടെ സ്വാധീനത്തിലാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന സംഭവങ്ങളാണിപ്പോൾ നടക്കുന്നത്. മനുഷ്യ വിഭവശേഷിക്ക് പകരം എ.ഐ വരുമെന്ന പ്രവചനങ്ങളാണ് തൊഴിൽ മേഖലയിലുള്ളത്. എ.ഐയുടെ വളർച്ചയ്ക്ക് ആനുപാതികമായി കാര്യങ്ങൾ ഗ്രഹിക്കാനും തൊഴിലിൽ മാറ്റം വരുത്താനും കഴിയുന്നവർക്കേ തുടരാനാവുകയുള്ളൂ എന്നതും മറ്റൊരു പ്രതിസന്ധിയാണ്. വേഗതയാണ് ഇവിടെ പ്രധാന ഘടകം. ചെറിയ മത്സ്യങ്ങളെ വലിയവ തിന്നുകയല്ല. വേഗം കുറഞ്ഞവയെ വേഗം കൂടിയവ തിന്നുമെന്നതാണ് ഫലമെന്ന് ലോക സാമ്പത്തിക ഫോറം ചെയർമാൻ ക്ലോസ് ഷ്വാബ് വ്യക്തമാക്കിയിരുന്നു.
അതേസമയം, നിർമിത ബുദ്ധിയുടെ സ്വാധീനത്താൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതിനനുസരിച്ച് ആനുപാതികമായെല്ലെങ്കിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

വരുന്ന രണ്ടുവർഷത്തിൽ രാജ്യത്ത് എ.ഐ പ്രൊഫഷനലുകളുടെ അഭാവം കാരണം 23 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുമെന്ന ബെയ്ൻ ആൻഡ് കമ്പനിയുടെ പഠനവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഡാറ്റ സയന്റിസ്റ്റ്, എ.ഐ എതിസിസ്റ്റ്, നാച്ചുറൽ ലാംഗ്വേജ് പ്രൊസസിങ് സ്‌പെഷ്യലിസ്റ്റ്, ഓട്ടോമേഷൻ-മെഷിൻ ലേണിങ്-റോബോട്ടിക്ക്‌സ് എൻജിനിയർ, സൈബർ സെക്യൂരിറ്റി  എന്നീ മേഖലകളിലാണ് ഐ.ഐ അവസരങ്ങൾ. ആഗോള ടാലന്റ് ഹബ്ബ് ആയി രാജ്യത്തെ മാറ്റുമെന്ന് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനവും ഈ വഴിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർമിത ബുദ്ധി നയവും ഗുണകാരമാകുമെന്ന് പ്രതീക്ഷിക്കാം.

AI is taking hold the first blow to the IT sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  2 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  2 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  4 hours ago
No Image

കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു

Kuwait
  •  4 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  5 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  6 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  6 hours ago