HOME
DETAILS

ഗസ്സക്കെതിരെയുള്ള ഇസ്‌റാഈലിന്റെ ആക്രമണം തുടരുന്നു; മരണം 53,000 കവിഞ്ഞു

  
May 17 2025 | 03:05 AM

Israels offensive against Gaza continues death toll exceeds 53000

ഗസ്സ സിറ്റി: ഇസ്‌റാഈലിനെ അവഗണിച്ച് ത്രിരാഷ്ട്ര ഗൾഫ് സന്ദർശനം പൂർത്തിയാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങിയ ഇന്നലെയും ഗസ്സയിൽ നരഹത്യ തുടർന്ന് ഇസ്‌റാഈൽ. 24 മണിക്കൂറിനിടെ ബോംബാക്രമണത്തിലൂടെ നൂറിലേറെ ഫലസ്തീനികളെയാണ് നിർദയം കൊലപ്പെടുത്തിയത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവനോടെയും അല്ലാതെയും നിരവധി പേരുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,119 ആയി. 1,29,919 പേർക്ക് സാരമായ പരുക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം 61,700 കടന്നതായി സർക്കാർ മാധ്യമ ഓഫിസ് പറയുന്നു. തകർക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ട് കാണാതായവരെ കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഈ കണക്ക്.

അതേസമയം, ഇസ്‌റാഈൽ ഗസ്സയിൽ ആക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ ആയിരക്കണക്കിനു ഫലസ്തീനികൾ വടക്കൻ ഗസ്സയിലെ വീടുകൾ വിട്ട് പലായനം തുടങ്ങി. ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ജബലിയ അഭയാർഥി ക്യാംപിൽ ഇസ്‌റാഈൽ സേന നോട്ടിസുകൾ വർഷിച്ചതായി റിപ്പോർട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും അഭയാർഥി ക്യാംപുകൾ തകർത്ത് ആക്രമണം തുടരുകയാണ്. 

അപരിഷ്‌കൃതമായ കൂട്ടക്കൊല നടത്തുന്ന ഇസ്‌റാഈലിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഹമാസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്‌റാഈൽ അനുമതി നൽകിയാൽ ഗസ്സയിലേക്ക് കുതിക്കാൻ ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകൾ അതിർത്തിയിൽ കാത്തിരിക്കുകയാണെന്ന് യു.എൻ ഏജൻസി അറിയിച്ചു. നാലുമാസത്തേക്കെങ്കിലും ഗസ്സയിലെ ജനങ്ങൾക്ക് കഴിക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്.  അതിനിടെ യമനിലെ ഹുദൈദ തുറമുഖത്ത് ഇസ്‌റാഈൽ ആക്രമണം നടത്തിയതായി ഹൂത്തി സേന അറിയിച്ചു.

Israels offensive against Gaza continues death toll exceeds 53000



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  2 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  2 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  2 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  4 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

National
  •  4 hours ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം

Cricket
  •  5 hours ago
No Image

സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 hours ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today

uae
  •  5 hours ago