കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കോർപറേഷൻ കെട്ടിടത്തിലെ അനധികൃത നിർമാണങ്ങളും സുരക്ഷാ വീഴ്ചകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ്. തീപിടിത്തത്തിൽ കോഴികോട് ടെക്സ്റ്റൈൽസ് ഉടമയും മുൻ ബിസിനസ് പങ്കാളിയും തമ്മിലുള്ള തർക്കത്തിന് ബന്ധമുണ്ടോ എന്ന സംശയവും അന്വേഷണത്തിലുണ്ട്.
തീ അണയ്ക്കുന്നതിനിടെ കണ്ടെത്തിയ നിയമലംഘനങ്ങൾ നിരവധി ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. അനധികൃതമായി നിർമിച്ച ഷെഡുകൾ, ചെരിഞ്ഞ പാരപ്പെറ്റുകൾ, കെട്ടിടപരിധിക്ക് മേറെയുള്ള ചരക്കുകളുടെ കൂട്ട് ശേഖരണം തുടങ്ങി പലതും സ്ഥലത്ത് കണ്ടെത്തിയിരുന്നു. തീ പടർന്ന് വ്യാപിക്കാൻ ഇത് പ്രധാന കാരണമായെന്നാണ് ഫയർഫോഴ്‌സ് വിലയിരുത്തുന്നത്.
നഗരമധ്യത്തിലെ ഈ കെട്ടിടം മുൻ നിർമാണങ്ങളോട് ചേർത്തുകെട്ടിയതായും ആകെ ഘടനയിൽ പല ഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. വരാന്തയും ബാൽക്കണിയും കെട്ടിയടച്ചതും സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും റിപ്പോർട്ടിലുണ്ട്.
തീപ്പിടിത്തം സംഭവിച്ച സാഹചര്യത്തിൽ തന്നെ ജില്ലാ കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ഫയർ ഓഫീസർ നടപടികൾ ആറംഭിച്ചു. കെട്ടിടത്തിൽ ഉണ്ടായ തകരാറുകളും, കോർപറേഷൻ അധികൃതരുടെ വീഴ്ചകളും വിശദമായി പരിശോധിക്കുമെന്നും, ആരെങ്കിലും ഉത്തരവാദികളാണെങ്കിൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.
അതേസമയം, തീപ്പിടിത്തത്തിന്റെ പിന്നിൽ വ്യവസായസ്ഥാപന ഉടമ മുകുന്ദനും മുൻ പങ്കാളി പ്രകാശനും തമ്മിലുണ്ടായ തർക്കമാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. ഏകദേശം ഒരു മാസം മുമ്പ് പ്രകാശൻ മുകുന്ദനെ കത്തിക്കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായി ഇപ്പോഴും റിമാൻഡിലാണ്. ഈ പരസ്പര വൈരാഗ്യമാണ് തീപ്പിടിത്തത്തിന് പിന്നിലെന്നും സംശയിക്കുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ടായേക്കാമെന്നും, പരിശോധിക്കേണ്ടതുണ്ടെന്നുമാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ അന്വേഷണം തുടരും.
Police have launched a detailed investigation into the Kozhikode fire incident at a commercial building near the new bus stand. Along with structural violations and possible short circuit, officials are also probing a possible link between the fire and a prior dispute between Calicut Textiles owner Mukundan and his former business partner Prakashan—who is currently in remand for a recent knife attack on Mukundan. A preliminary report suggests several safety violations and unauthorized constructions worsened the fire spread.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."