HOME
DETAILS

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

  
November 12, 2025 | 6:02 PM

kochi kseb assistant engineer caught by vigilance while accepting bribe

കൊച്ചി: വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപനാണ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെ പിടിയിലായത്.

തേവര ജങ്ഷനിലെ ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ് ഉദ്യോഗസ്ഥൻ വിജിലൻസ് വലയിലായത്. സ്വകാര്യ കെട്ടിട നിർമ്മാണ കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിലാണ് നടപടി. കെട്ടിടത്തിലെ താത്ക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനാണ് പ്രദീപൻ കൈക്കൂലി ആവശ്യപ്പെട്ടത്.

തുടക്കത്തിൽ അഞ്ച് ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടതെങ്കിലും, ചർച്ചകൾക്കൊടുവിൽ ഇത് ഒന്നര ലക്ഷം രൂപയായി കുറയ്ക്കുകയായിരുന്നു. ആദ്യ ഗഡുവായി 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം പ്രദീപനെ അറസ്റ്റ് ചെയ്തത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കുകയും, അവർ നൽകിയ നിർദ്ദേശപ്രകാരം പണവുമായി എത്തുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

 

 

An Assistant Engineer of the Kerala State Electricity Board (KSEB) in Kochi, identified as Pradeepan from the Thevara Section Office, was apprehended by the Vigilance department while accepting a bribe of ₹90,000. He had initially demanded ₹1.5 lakh (after negotiating down from ₹5 lakh) to regularize the temporary electricity connection for a private construction company's building



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  2 days ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  2 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  2 days ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  3 days ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  3 days ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  3 days ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  3 days ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  3 days ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 days ago