HOME
DETAILS

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

  
Web Desk
November 12, 2025 | 1:06 PM

palluruthy headscarf ban row school pta president is nda candidate

കൊച്ചി: വിദ്യാർഥിനിക്ക് ഹിജാബ് വിലക്കിയ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ തീരുമാനം. നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) എറണാകുളം ജില്ലാ പ്രസിഡന്റായ ജോഷി, കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാണ് മത്സരിക്കുക എന്നാണ് വിവരം.

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിനെതിരെ അടുത്തിടെ വലിയ വിമർശനം ഉടലെടുത്തിരുന്നു. വിമർശനത്തിന് പിന്നാലെ, പിടിഎ പ്രസിഡന്റായിരുന്ന ജോഷി കൈതവളപ്പിൽ നടത്തിയ വിദ്വേഷ പ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്കുൾപ്പെടെ പരാതിയും ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീർ പള്ളുരുത്തിയാണ് പരാതി നൽകിയത്.

ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ സീനിയർ ഹെലീനയും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകൾ അന്ന് ഏറെ ചർച്ചാവിഷയമാവുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനം നടന്നതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതോടെ, സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് തെളിഞ്ഞിരുന്നു.  പ്രിൻസിപ്പലിന്റെ വാക്കുകൾ തന്നെയാണ് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും ആവർത്തിച്ചത്. ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് ഷാൾ ധരിക്കരുതെന്നും സ്കൂളിൽ നിന്ന് പുറത്തുപോകണമെന്നും വരെ പിടിഎ പ്രസിഡന്റ് ആവശ്യപ്പെട്ടതായി പിതാവ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്കൂളിലെ പിടിഎ  ജോഷി ഇപ്പോൾ എൻഡിഎയുടെ സ്ഥാനാർഥിയായി മത്സരരംഗത്തേക്ക് എത്തുന്നത്.

 

 

joshi kaithavalappil, the pta president of st. reetha's school, palluruthy, who was central to the recent hijab ban controversy involving a class 8 student, has been announced as the nda candidate for the kochi corporation elections. kaithavalappil, who is also the ernakulam district president of the national people's party (npp), will contest from the palluruthy kacheripady division.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  4 hours ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  4 hours ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  4 hours ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  5 hours ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  5 hours ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  6 hours ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  6 hours ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  7 hours ago